സമാധാനകരാറിനോട് വിയോജിപ്പ്; പശ്ചിമേഷ്യയില്‍ സംഘര്‍ഷം; അപകട മുന്നറിയിപ്പുമായി ഇറാന്‍

israelissue
SHARE

ഇസ്രയേലും ഗള്‍ഫ് രാജ്യങ്ങളും സന്ധിയായതിന് തൊട്ടുപിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം. സമാധാനകരാറിനോടുള്ള വിയോജിപ്പറിയിച്ച് ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു.  ബോംബ് വര്‍ഷിച്ച്  ഇസ്രയേല്‍ തിരിച്ചടിച്ചു.  ഇസ്രയേലുമായി സന്ധി ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.  

യുഎഇ, ബഹ്റൈന്‍ പ്രതിനിധികള്‍ വാഷിങ്ടണില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബനെയ്മിന്‍ നെതന്യാഹുവിന് കൈകൊടുക്കുമ്പോളാണ് ഗാസയില്‍ നിന്ന് റോക്കറ്റുകള്‍ ഇസ്രയേലിനെ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞത്.  15 റോക്കറ്റുകള്‍  എത്തിയെന്ന് ഇസ്രയേല്‍ അറിയിച്ചു. ഖാന്‍ യൂനസ് പട്ടണത്തില്‍ ബോംബ് വര്‍ഷിച്ചാണ് ഇസ്രയേല്‍ തിരിച്ചടിച്ചത്.

പലസ്തീനോടുള്ള വഞ്ചനയാണ് ഗള്‍ഫ് രാജ്യങ്ങളുടേതെന്നാണ് ഹമാസിന്‍റെയും മറ്റ് പലസ്തീന്‍ വിമോചന സംഘടകളുടെയും നിലപാട്. പലസ്തീനെ പിന്നില്‌‍ നിന്ന് കുത്തുകയാണ് ഗള്‍ഫ് രാജ്യങ്ങളെ‍ ചെയ്തതെന്ന് ഹമാസ് നേത–ത്വം പ്രതികരിച്ചു.    ഗാസയില്‍ പലയിടത്തും ഇസ്രയേലി പതാകകള്‍ പ്രതിഷേധക്കാര്‍ കത്തിച്ചു.  സമാധാനകരാറിനെ ആവേശത്തോടെയാണ് ഇസ്രയേലികള്‍ സ്വീകരിക്കുന്നത്. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കുന്നത് അപകടകരമാണെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.  

 മധ്യപൂർവദേശത്ത് ഇറാന്റെ മേധാവിത്തം തടയാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായാണ് യുഎസ് മധ്യസ്ഥതയിൽ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി സൗഹൃദത്തിലാവുന്നത്. ഈജിപ്ത്, ജോർദാൻ, യുഎഇ എന്നീ അറബ് രാജ്യങ്ങളാണു നേരത്തേ ഇസ്രയേലുമായി ബന്ധം സ്ഥാപിച്ചിട്ടുള്ളത്.

MORE IN WORLD
SHOW MORE
Loading...
Loading...