പ്രതിശ്രുതവരനൊപ്പം സെൽഫി; വെള്ളച്ചാട്ടത്തിലേക്ക് വീണ് യുവതി മരിച്ചു

woman-death
SHARE

കാല്‍ വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി അമേരിക്കയില്‍ മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ പോളവരപു കമലയാണ് മുങ്ങി മരിച്ചത്. 27 വയസ്സായിരുന്നു. പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതിയാണ് വെള്ളച്ചാട്ടത്തില്‍ വീണത്.

അറ്റ്‌ലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. ബാള്‍ഡ് നദിയിലെ വെള്ളച്ചാട്ടത്തിന് മുമ്പില്‍ വാഹനം നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. അതേസമയം, അപകടത്തില്‍പ്പെട്ട പ്രതിശ്രുത വരനെ രക്ഷപ്പെടുത്തി. മരത്തടിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്ക് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനിയില്ല.

ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നിന്നുള്ള പോളവരപു കമല എഞ്ചിനീയറിങ് പഠനത്തിന് ശേഷം സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ലഭിച്ചതോടെയാണ് അമേരിക്കയിലെത്തിയത്.

MORE IN WORLD
SHOW MORE
Loading...
Loading...