‘നിങ്ങൾ ഗംഭീരമായി പ്രവർത്തിച്ചു’; കോവിഡിൽ മോദി എന്നെ അഭിനന്ദിച്ചു; ട്രംപ്

modi-trump-new
SHARE

കോവിഡ് പോരാട്ടത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഭിനന്ദിച്ചിരുന്നെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ‍‍ഡോണൾഡ് ട്രംപ്. നെവാഡയിലെ തിര‍ഞ്ഞെടുപ്പു റാലിയിലായിരുന്നു ട്രംപിന്റെ വെളിപ്പെടുത്തൽ.കോവിഡ് ടെസ്റ്റുകളുടെ കാര്യത്തിൽ ‘നിങ്ങൾ ഗംഭീരമായി പ്രവർത്തിച്ചു’ എന്നു മോദി അഭിനന്ദിച്ചെന്ന് ട്രംപ് പറയുന്നു. 

ഇന്ത്യയടക്കമുള്ള വലിയ രാജ്യങ്ങളിലേതിനേക്കാൾ കോവിഡ് ടെസ്റ്റുകൾ നടത്താൻ യുഎസിനു കഴിഞ്ഞെന്ന് ട്രംപ് പറഞ്ഞു. ‘ഇന്ത്യയാണ് ടെസ്റ്റുകളുടെ കാര്യത്തിൽ യുഎസിനു പിന്നിൽ രണ്ടാമത്. യുഎസ് ഇന്ത്യയെക്കാൾ 44 ദശലക്ഷം പരിശോധനകൾ അധികം നടത്തി. മോദി എന്നെ വിളിച്ച്, പരിശോധനയുടെ കാര്യത്തിൽ നിങ്ങൾ എന്തൊരു മികവാണു കാഴ്ചവച്ചതെന്ന് അഭിനന്ദിച്ചു’. – ട്രംപ് പറഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...