കോവിഡ് 19 നിർമിച്ചത് വുഹാനിലെ ലാബിൽ; തെളിവുണ്ടെന്ന് ചൈനീസ് വൈറോളജിസ്റ്റ്

covid-wuhan
SHARE

കോവിഡ് 19 വൈറസ് ചൈനയിലെ ലാബിൽ നിർമിച്ചതെന്ന് ചൈനീസ് വൈറോളജിസ്റ്റ് ഡോ.ലി മെംഗ്‌ യാൻ. ഇത് തെളിയിക്കുന്ന ഞെട്ടിക്കുന്ന തെളിവുകൾ തന്റെ കൈയിൽ ഉണ്ടെന്നും ഇവർ പറയുന്നു. വെള്ളിയാഴ്ച ഐടിവിക്ക് നൽകിയ വിഡിയോ അഭിമുഖത്തിലാണ് ലി തന്റെ ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.

ആരോപണങ്ങളെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകൾ ആണ് ലിയുടെ കയ്യിലുള്ളതെന്നാണ് പറയുന്നത്. ചൈനീസ് അധികൃതരോട് വൈറസിനെപ്പറ്റി മുന്നറിയിപ്പ് നൽകിയപ്പോൾ അവർ അത് ചെവിക്കൊണ്ടില്ലെന്നും ലി പറയുന്നു.

ചൈന നിശബ്ദയാക്കാൻ ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം ഹോങ്കോങിൽ നിന്ന് അമേരിക്കയിലേക്ക് നാടുവിട്ടയാളാണ് ഞാൻ. ഈ വൈറസ് പ്രകൃതിയിൽ നിന്നുള്ളതല്ല. ഈ തെളിവുകൾ ഉപയോഗിച്ച് ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്നും എന്തുകൊണ്ടാണ് അവർ ഇത് നിർമ്മിച്ചതെന്നും ആളുകളോട് ഞാൻ പറയും. ബയോളജിയിൽ പരിജ്ഞാനം ഇല്ലാത്തവർക്കും ഇത് മനസ്സിലാക്കാൻ കഴിയും എന്നും ലി പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...