ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ മാറിടം മറയ്ക്കാതെ സ്ത്രീകൾ; പ്രതിഷേധം

protest-new
SHARE

ബ്രിട്ടീഷ് പാർലമെന്റിനു മുന്നിൽ സ്ത്രീകളുടെ വ്യത്യസ്തമായൊരു പ്രതിഷേധം നടക്കുകയാണ്. പ്രകൃതി ചൂഷണത്തിനെതിരെ മാറിടം മറയ്ക്കാതെയാണ്  സ്ത്രീകളുടെ കൂട്ടായ്മയായ എക്സറ്റിൻഷൻ റിബല്യന്റെ പ്രതിഷേധം. പ്രകൃതിചൂഷണത്തിലൂടെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്ന സത്യമാണെന്നു പ്രതീകാത്മകമായി കാണിക്കുന്നതിനായാണ് ഇത്തരത്തിലുള്ള പ്രതിഷേധം അരങ്ങേറുന്നത്. 

‘സത്യത്തെ മറച്ചു വയ്ക്കാനാകുമോ?’ എന്നെഴുതിയ ബാനറും ഉയർത്തിയാണ് സ്ത്രീകളുടെ പ്രതിഷേധം. മുഖത്ത് നാല് ഡിഗ്രി സെൽഷ്യസ് എന്നെഴുതിയ മാസ്കും ധരിച്ചിരിക്കുന്നു. ആഗോള താപനം വരും കാലങ്ങളിൽ നാലു ഡിഗ്രി വരെ ഉയരാമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. യുദ്ധം, വരൾച്ച, പട്ടിണി, കാട്ടുതീ, അക്രമങ്ങൾ, ക്ഷാമം ഇതെല്ലാം ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളായിരിക്കുമെന്നും ഇവർ പറയുന്നു. പത്ത് ദിവസമായി ഇവരുടെ പ്രതിഷേധം തുടരുകയാണ്. 

MORE IN WORLD
SHOW MORE
Loading...
Loading...