സുഖോയ് യുദ്ധവിമാനം തയ്​വാൻ വീഴ്ത്തിയിട്ടില്ലെന്ന് ചൈന; റിപ്പോർട്ടുകൾ തള്ളി

china-taiwan-pic-new
SHARE

ചൈനയുടെ സുഖോയ് എസ് യു-35 യുദ്ധവിമാനം രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചു വീഴ്ത്തിയെന്ന അവകാശവാദവുമായി തയ്‌വാൻ ട്വിറ്റർ ഉപയോക്താക്കൾ. എന്നാൽ ഈ സംഭവം പൂർണമായും അസത്യവും വ്യാജവിവരവും ആണെന്നു ചൈന വ്യക്തമാക്കി.

തയ്‌വാൻ കടലിടുക്കിലേക്കും ദക്ഷിണ ചൈനാ കടലിലേക്കും നുഴഞ്ഞുകയറിയ ശേഷം വിയറ്റ്നാമിന്റെ അതിർത്തിയിൽ തെക്കൻ ചൈനയിലെ സ്വയംഭരണാധികാരമുള്ള തീരപ്രദേശമായ ഗ്വാങ്‌സിയിൽ വിമാനം തകർന്നു വീണെന്നായിരുന്നു റിപ്പോർട്ട്. പൈലറ്റിന് ഗുരുതരമായി പരുക്കേറ്റതായും പ്രചരിച്ചിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...