ട്രംപല്ല, അടുത്ത പ്രസിഡന്റ് ജോ ബൈഡൻ; പ്രവചിച്ച് ലിച്ച്മാൻ

joebiden-20
SHARE

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഇപ്പോഴേ വിജയിയെ പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്കൻ സർവകലാശാലയിലെ ഹിസ്റ്ററി വിഭാഗം പ്രൊഫസർ അലൻ ലിച്ച്മാൻ. വൻ മാർജിനിൽ ജോ ബൈഡൻ യുഎസ് പ്രസിഡന്റ് ആവുമെന്നാണ് ലിച്ച്മാന്റെ പ്രവചനം. അത് പറയാൻ ഈ ലിച്ച്മാൻ ആരാണെന്നല്ലേ. ചില്ലറക്കാരനല്ല. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലിച്ച്മാൻ പറഞ്ഞതൊന്നും പിഴച്ചിട്ടില്ല. വെറുതേ ഒരു തോന്നലിൽ ഉള്ള പറച്ചിൽ അല്ല, മറിച്ച് കൃത്യമായ നിരീക്ഷണങ്ങളുടെ ഭാഗമായാണ് ലിച്ച്മാൻ പ്രവചനം നടത്തുക.

13 കീ ഉപയോഗിച്ചാണ് ലിച്ച്മാൻ ഇക്കുറി പ്രവചനം നടത്തിയിരിക്കുന്നത്. കോവിഡിലെ അമേരിക്കയുടെ വീഴ്ച, വംശീയ അധിക്ഷേപങ്ങളും പൊലീസ് അക്രമങ്ങളുടെ വർധനവും ട്രംപിന് തിരിച്ചടിയാകുമെന്ന് ലിച്ച്മാൻ വിലയിരുത്തുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹിലാരിക്ക് എല്ലാവരും പ്രസിഡന്റ് സ്ഥാനം നൽകിയപ്പോൾ തിരഞ്ഞെടുപ്പ് വിജയം ട്രംപിനായിരിക്കുെമന്ന് തീർത്ത് പറഞ്ഞത് ലിച്ച്മാൻ ആയിരുന്നു. മാത്രമല്ല, ഡോണൾഡ് ട്രംപ് ഇംപീച്ച് ചെയ്യപ്പെടുമെന്നും ലിച്ച്മാൻ വ്യക്തമാക്കിയിരുന്നു.

1984 ൽ ആണ് ആദ്യമായി ലിച്ച്മാൻ പ്രവചനം നടത്തിയത്. ഡൊണൾഡ് റീഗൻ പ്രസിഡന്റ് ആകുമെന്നായിരുന്നു അത്. പിന്നീടിങ്ങോട്ട് ലിച്ച്മാന്റെ നിരീക്ഷണങ്ങളും പ്രവചനങ്ങളും കടുകിടെ തെറ്റിയിട്ടില്ല. 

MORE IN WORLD
SHOW MORE
Loading...
Loading...