ചെരുപ്പുകളുടെ മോഷണം പതിവായി; കള്ളനെ കണ്ട് അമ്പരന്ന് നാട്ടുകാർ; കൗതുകം

fox-sandal
SHARE

ഒരു പ്രദേശത്തെ വീടുകൾക്ക് പുറത്ത് കിടക്കുന്ന ചെരുപ്പുകൾ ഓരോ ദിവസവും കാണാതാകുന്നു. ഇത് ആഴ്ചകളോളം തുടർന്നു. ചെരുപ്പുകള്ളനെ പിടികൂടാൻ തന്നെയായി നാട്ടുകാരുട ശ്രമം. എന്നാൽ കള്ളനെ കണ്ടവർ അമ്പരന്നു. ജർമനിയിലെ ബെർലിനിലുള്ള സെലെണ്ടോര്‍ഫിലാണ് സംഭവം. ചെരുപ്പുകളും ഷൂവുമൊക്കെ അടിച്ചുമാറ്റിയത് ഒരു കുറുക്കനാണ് എന്നതാണ് കൗതുകം. 

വീടിന് പുറത്ത് ഊരിയിടുന്ന ചെരുപ്പുകള്‍ പതിവായി മോഷണം പോയതോടെ നാട്ടുകാർ ഭയന്നു.  മിക്കവാറും എല്ലാത്തരം പാദരക്ഷകളും മോഷണം പോയതോടെ ആളുകള്‍ കള്ളനെത്തേടി ഇറങ്ങി. കുറുക്കനാണെന്ന് കണ്ടുപിടിച്ചതോടെ ദേഷ്യമെല്ലാം അമ്പരപ്പിലേക്കും പിന്നീട് തമാശയിലേക്കും മാറി. 

ഏകദേശം 100 ഓളം ആളുകളുടെ ചെരുപ്പുകളാണ് നഷ്ടമായത്. ഈ കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ കണ്ടത് പാദരക്ഷകളുടെ വിപുലമായ ശേഖരമാണ്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. എല്ലാ ചെയരുപ്പുകളും ഭംഗിയായി അടുക്കി വച്ചിരിക്കുകയാണ് കുറുക്കൻ. മോഷണമുതൽ ഇത്ര വൃത്തിയായി സൂക്ഷിക്കുന്ന കള്ളനെന്നാണ് ചിത്രങ്ങൾ‌ കണ്ടവർ പറയുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...