അവതാരകക്ക് കാൻസർ; കണ്ടുപിടിച്ചത് ടെലിവിഷനിൽ കണ്ട പ്രേക്ഷക

victoria.jpg.image.845.440
SHARE

സ്വന്തം ശരീരവും ആരോഗ്യവും  ശ്രദ്ധിക്കാൻ വേണ്ടത്ര സമയം കിട്ടാതെ ജോലിയിൽ വ്യാപൃതരായിരിക്കുന്ന ചിലരുണ്ട് ഈ കൊറോണക്കാലത്ത്. വിക്റ്റോറിയ പ്രൈസ് എന്ന മാധ്യമപ്രവർത്തക അത്തരത്തിലൊരാളാണ്.  അടുത്തിടെയാണ് തനിക്ക് കാൻസറാണെന്ന് വിക്റ്റോറിയ തിരിച്ചറിഞ്ഞത്. കാൻസർ കണ്ടെത്തിയതാകട്ടെ, സ്ഥിരമായി വിക്റ്റോറിയയെ ടെലിവിഷനിൽ കൂടി കാണുന്ന ഒരു പ്രേക്ഷകയും.

ജോലിസംബന്ധമായി വരുന്ന പല ഇമെയിലുകൾക്കിടയിനിന്നും ലഭിച്ച ഇമെയിൽ ആണ് വിക്റ്റോറിയയുടെ ജീവിതം മാറ്റിമറിച്ചത്. 'ഞാൻ നിങ്ങളുടെ ന്യൂസ് റിപ്പോർട്ടുകൾ കണ്ടിരുന്നു. പക്ഷേ എനിക്ക് ഏറെ ആശങ്ക തോന്നിയത് നിങ്ങളുടെ കഴുത്തിൽ കാണുന്ന മുഴയെ കുറിച്ചാണ്. എന്റെ കഴുത്തിൽ മുൻപ് ഇത്തരം ഒരു മുഴ ഉണ്ടായത് കാൻസറായിരുന്നു. അതുകൊണ്ട് തീർച്ചയായും നിങ്ങളുടെ തൈറോയ്ഡ് പരിശോധിക്കണം' എന്നാണ്  ഈമെയിലിൽ പ്രേക്ഷക കുറിച്ചത്.

സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാൻ സാധിക്കുന്ന മുഴ പ്രേക്ഷക എങ്ങിനെ ശ്രദ്ധിച്ചു എന്ന് വിക്ടോറി. ആദ്യം അമ്പരന്നു. എങ്കിലും ഡോക്ടറെ കാണാൻ തന്നെ 28 കാരിയായ വിക്റ്റോറിയ തീരുമാനിക്കുകയായിരുന്നു. ഒടുവിൽ  വിക്റ്റോറിയയുടെ കഴുത്തിലെ മുഴ തൈറോയ്ഡ് കാൻസർ തന്നെയാണെന്ന് ഡോക്ടർമാർ വിധിയെഴുതി. ക്യാൻസർ സമീപത്തുള്ള ഗ്രന്ഥികളിലേക്കും പടർന്നു തുടങ്ങിയ അവസ്ഥയിലായിരുന്നു. വിശദമായ പരിശോധനകൾക്കു ഒടുവിൽ കഴിഞ്ഞ ദിവസം വിക്റ്റോറിയ ശസ്ത്രക്രിയയ്ക്ക് വിധേയയായി.

വിക്ടോറിയ തന്നെയാണ് ഈ സംഭവം ട്വിറ്ററിലൂടെ പുറംലോകത്തെ അറിയിച്ചത്. അന്ന് അങ്ങനെയൊരു ഇ-മെയിലിൽ ലഭിച്ചില്ലായിരുന്നുവെങ്കിൽ  താൻ ഒരിക്കലും കഴുത്തിലെ മുഴയെപ്പറ്റി  ചിന്തിക്കുകയോ ചികിത്സ തേടുകയോ ചെയ്യില്ലായിരുന്നു എന്ന് വിക്റ്റോറിയ പറയുന്നു. തന്നോട് ഒരു കടപ്പാടുമില്ലാത്ത തികച്ചും അപരിചിതയായ ഒരു വ്യക്തി ആയിരുന്നിട്ടുകൂടി തന്റെ കാര്യത്തിൽ ആ പ്രേക്ഷക കാണിച്ച കരുതലിന്  നന്ദി പറഞ്ഞാൽ മതിയാവില്ല  എന്നും വിക്റ്റോറിയ പോസ്റ്റിൽ കുറിച്ചു. പ്രേക്ഷകയ്ക്ക് നേരിട്ട് മറുപടി അയക്കുകയും ചെയ്തു. 

MORE IN WORLD
SHOW MORE
Loading...
Loading...