ഇനി ഫോൺ വിളിക്കാനും മാസ്ക്; സ്മാർട്ട് മാസ്കുമായി ജപ്പാൻ

smarmask-03
SHARE

ആഗോളതലത്തിൽ നാശംവിതച്ച് പടർന്നു പിടിക്കുന്ന കോവിഡ്  വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ലപ്രതിവിധിയായി കണ്ടെത്തിയിരിക്കുന്നത്  മാസ്കുകളാണ്.  വിവിധ തരത്തിലുള്ള മാസ്ക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.  ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായി  സ്മാർട്ട് മാസ്ക് വിപണിയിലെത്തിച്ചിരിക്കുകയാണ് ജാപ്പനീസ് കമ്പനി.

ജാപ്പനീസ് സ്റ്റാർട്ടപ്പമായ ഡോനട്ട് റോബോട്ടിക്സാണ്  സി - മാസ്ക്ക് എന്ന സ്മാർട്ട് മാസ്കിന്റെ ശിൽപികൾ . സാധാരണ മാസ്കിന് യോജിക്കുന്ന വെളുത്ത പ്ലാസ്റ്റിക് കവർ ഉപയോഗിച്ചാണ് സ്മാർട്ട് മാസ്ക്നിർമിച്ചിരിക്കുന്നത്. ബ്ലുടൂത്ത് ആപ്ളിക്കേഷൻ വഴി  മാസ്കിനെ ഫോണുമായോ 

ടാബ് ലെറ്റുമായോ ബന്ധിപ്പിക്കാം. കോളുകൾ വിളിക്കാനും ഉപയോഗിക്കുന്ന ആളിന്റെ ശബ്ദം കൂട്ടാനും  മാസ്കിന് സാധിക്കും. സന്ദേശങ്ങൾ കൈമാറാനും  പ്രസംഗങ്ങൾ പകർത്താനും  ജാപ്പനീസ് ഭാഷയിൽ നിന്ന് എട്ട്ഭാഷകളിലേക്ക് വിവർത്തനം ചെയ്യാനും  കഴിയും. പകർച്ചവ്യാധിയെ അതിജീവിക്കാൻ കമ്പനിയെസഹായിക്കുന്നതിനായി ഒരു ഉൽപ്പന്നത്തിനായുള്ള  അന്വേഷണത്തിന്റെ ഭാഗമായാണ്  ഡോണട്ട്റോബോട്ടിക്സിന്റെ എഞ്ചിനീയർമാർ  സ്മാർട്ട് മാസ്ക് എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. 

ഒരു മാസ് കിന്  40 ഡോളറാണ് വില.  സെപ്റ്റംബറോടെ 50,000 മാസ്കുകൾ  ജപ്പാനിൽ ലഭ്യമാക്കാനാണ് കമ്പനിലക്ഷ്യമിടുന്നത്. ജപ്പാനു പുറമെ അമേരിക്ക, യുറോപ്പ്, ചൈന എന്നിവിടങ്ങളിലെ വിപണിയും കമ്പനിലക്ഷ്യമിടുന്നുണ്ട്. 

MORE IN WORLD
SHOW MORE
Loading...
Loading...