ട്രംപിന് ഇറാന്റെ അറസ്റ്റ് വാറണ്ട്; പിടിച്ചുതരണമെന്ന് ഇന്റർപോളിനോട്

trump-arrest-iran
SHARE

ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറാന്റെ അറസ്റ്റ് വാറണ്ട്. ട്രംപിനെ പിടികൂടാൻ സഹായം അഭ്യർഥിച്ച് ഇന്റർപോളിനെയും ഇറാൻ സമീപിച്ചു. കൊലപാതകം ഭീകരവാദം അടക്കമുള്ള കുറ്റങ്ങൾ ചാർത്തി ട്രംപ് ഉൾപ്പെടെ 30 പേർക്കെതിരെയാണ് കേസ്.

ഇവർക്കെതിരെ റെഡ് കോർണർ നോട്ടീസ് ഇറക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ജനുവരി മൂന്നിന് ബഗ്ദാദിലെത്തിയ ഖാസിം സുലൈമാനി യു.​എ​സ് സേനയുടെ ആളില്ലാ വിമാനം നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശ പ്രകാരമാണു ഖാസിം സുലൈമാനിയെ വധിച്ചതെന്നു പെന്റഗൺ വ്യക്തമാക്കിയിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...