വംശീയവിദ്വേഷത്തിനെതിരെ രോഷാഗ്നി; കൊളംബസിന്റെ പ്രതിമ തകർത്തു

statue-01
SHARE

വംശീയവിദ്വേഷത്തിനെതിരായി  ആളിപ്പടര്‍ന്ന പ്രക്ഷോഭം കോളനിവല്‍കരണത്തിന്റെയും അടിമക്കച്ചവടത്തിന്റെയും പ്രതീകങ്ങളായ പ്രതിമകള്‍ തകര്‍ക്കലിലേക്ക്. അമേരിക്കയില്‍ മാത്രമല്ല ലണ്ടനിലും ബെല്‍ജിയത്തിലും വരെ പ്രക്ഷോഭകര്‍ പ്രതിമകള്‍ തകര്‍ത്തു. 

ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയാണ് ഇവര്‍ വലിച്ചുനീക്കുന്നത്. മാത്രമല്ല പ്രതിമ സമീപത്തെ ഒരു തടാകത്തില്‍ കൊണ്ടിടുകയും ചെയ്തു.പൊലീസ് ക്രൂരതയ്ക്കെതിരെ തുടങ്ങിയ പ്രക്ഷോഭം ഇപ്പോള്‍ അടിമത്തത്തിന്റെ പ്രതീകങ്ങള്‍ക്കെതിരെയാണ്.    വംശീയ വിവേചനമുദ്ര വഹിക്കുന്ന ആഭ്യന്തരയുദ്ധകാലത്തെ കോൺഫെഡറേറ്റ് നേതാക്കളുടെ മുതല്‍ കോളനിവല്‍കരണത്തിന് തുടക്കമിട്ട വിക്ടോറിയ രാ‍ജ്ഞിയുടെയും  കൊളംബസിന്റെയും പ്രതിമകള്‍ വരെ പ്രക്ഷോഭകര്‍ തകര്‍ക്കുകയാണ്.  

ആഭ്യന്തരയുദ്ധകാലത്തെ സ്മാരകങ്ങള്‍ വംശീയചിഹ്നങ്ങളാണെന്ന് അവര്‍ പറയുന്നു.   കോംഗോയില്‍ തദ്ദേശീയരെ അടിമകളാക്കി പീഡിപ്പിച്ച ലിയോപോള്‍ഡ് രണ്ടാമന്റെ പ്രതിമ വികൃതമാക്കിയത് അദ്ദേഹത്തെ ഒരുകാലത്ത് ആരാധിച്ച ബെല്‍ജിയത്തില്‍ തന്നെയാണ്. അടിമക്കച്ചവടം നടത്തിയ റോളിന്‍സണ്‍ കുടുംബത്തിന്റെ സ്മാരകം ഇംഗ്ലണ്ടിലെ ലങ്കാസ്റ്റര്‍ പ്രയറിയില്‍  പ്രക്ഷോഭകര്‍ ആക്രമിച്ചു.

ലീഡ്സില്‍ വിക്ടോറിയ രാജ്ഞിയുടെ പ്രതിമ വികൃതമാക്കി. മിനിയപലിസിലും ബോസ്റ്റണിലും വെര്‍ജിനീയയിലും  പ്രക്ഷോഭകര്‍ പ്രതിമകള്‍ തകര്‍ത്തു.   ബോസ്റ്റണിലെ തടാകത്തില്‍ ഇട്ട പ്രതിമ ഏറെ കഷ്ടപ്പെട്ടാണ് പുറത്തെടുത്തത്. അതേസമയം, കോണ്‍ഫെഡറേറ്റ് നേതാക്കളുടെ പേരില്‍ അറിയപ്പെടുന്ന സൈനികത്താവളങ്ങളുടെ പേര് മാറ്റണമെന്ന ഡെമോക്രാറ്റുകളുടെയും പ്രക്ഷോഭകരുടെയും ആവശ്യം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തള്ളിക്കള‍ഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...