കോവിഡ്; വുഹാനിലെ ലാബിന്റെ സൃഷ്ടി അല്ല: വാദം വീണ്ടും നിഷേധിച്ച് ചൈന

covid-china-new
SHARE

ലോകത്തെയാകെ നിശ്ചലമാക്കിയ സാർസ് കൊറോണ വൈറസിനെ വുഹാനിലെ ലാബിൽ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന വാദം വീണ്ടും ശക്തമായി നിഷേധിച്ച് ലാബ് അധികൃതർ. ലോകോത്തര വൈറോളജി ഗവേഷകരുടെ കണ്ടെത്തലിനെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഈ ആരോപണത്തെ ലാബ് ചെറുക്കുന്നത്. 

അമേരിക്കയും മറ്റുചില ശത്രുരാജ്യങ്ങളും ചേർന്ന് കെട്ടിച്ചമച്ചുണ്ടാക്കിയ കഥ മാത്രമാണിതെന്നാണ് വുഹാൻ വൈറോളജി ലാബ് ഡയറക്ടർ വാങ് യ്ൻയി പറയുന്നത്. ആരോപിക്കും പോലെ സാർസ് കൊറോണ വൈറസ് ലാബിൽ സൂക്ഷിചിട്ടില്ല. ഡിസംബർ അവസാനം ലഭിച്ച സാമ്പിൾ പൊതുവിൽ കാണപ്പെടുന്ന ന്യൂമോണിയ ബാധയുടെ ലക്ഷങ്ങളുള്ളത് തന്നെയായിരുന്നു. ആദ്യ കണ്ടെത്തലിനു ശേഷം കൂടുതൽ പഠനങ്ങൾക്കായി സാമ്പിളിൽ പകർച്ചരോഗാണു അഥവാ പാത്തൊജന്നിന്റെ സാന്നിധ്യമുണ്ടോ എന്ന പരിശോധനയിലാണ് പുതിയ തരം പകർച്ചരോഗാണുവായ കോറോണവൈറസ് ഉണ്ട് എന്ന് കണ്ടെത്തുന്നതും അത് പിന്നീട് സാർസ്  കൊറോണ പേരിൽ അറിയപ്പെട്ടതും. 

2018ൽ പ്രസിദ്ധീകരിച്ച നേച്ചർ മാസികയിലെ ലേഖനത്തിൽ പ്രതിപാദിച്ച വിഷയമാണ് പല ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയത്. വവ്വാലുകളിൽ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയ RATG-13വൈറസ് ജനിതക ഘടനയിൽ സാർസ് കൊറോണയുമായി 96.2ശതമാനം സാമ്യമുണ്ടെന്ന് കണ്ടെത്തി. ആ കണ്ടെത്തലിനുപയോഗിച്ച വൈറസ് പുറത്തായി പകർച്ചവ്യാധിയുണ്ടാക്കി എന്ന ആരോപണത്തെ വാങ് നിഷേധിക്കുന്നതിങ്ങനെ. ശതമാന കണക്കിലെ വർദ്ധനയല്ല RNA സാംപിളിന്റെ ഘടനയാണ്  വൈറസുകളുടെ ഘടനാസാമ്യം അളക്കുന്നതിനുള്ള മാനദണ്ഡം. ഈ രണ്ടു വൈറസുകളിലും ജനിതക ഘടനയിലെ ബേസ് പല അളവിലാണ്. എന്നു വെച്ചാൽ RATG-13വിഭാഗത്തിൽ പെട്ട വൈറസിന്റെ ജനിതക ഘടന രൂപാന്തരം പ്രാപിച്ചു സാർസ് കോവിഡ് ആവണമെങ്കിൽ ചുരുങ്ങിയത് 50 വർഷമെടുക്കും. ഡിസംബറിൽ കണ്ടെത്തിയ വൈറസ് ജനുവരിയോടെ സാർസ് കോവിഡ് ആയിമാറാൻ ഒരുസാധ്യതയുമില്ലെന്നിരിക്കെ തങ്ങളെ തകർക്കാൻ വേണ്ടിയാണീ പ്രചരണം എന്ന് നിഷ്പ്രയാസം മനസിലാക്കാം എന്നാണ് വാങ് പറഞ്ഞു നിർത്തുന്നത്. 

MORE IN WORLD
SHOW MORE
Loading...
Loading...