മലയാളികളുടെ പരോപകാരം വാര്‍ത്തയാക്കി ബിബിസി; ഇത് മാതൃക

bbc-help
SHARE

കേരളത്തിന്റെ കോവിഡ് പ്രതിരോധമാതൃകയും നഴ്സുമാരുടെ സേവനവും മാത്രമല്ല, ലണ്ടനിലെ മലയാളികളുടെ പരോപകാരവും കൂടി വാര്‍ത്തയാക്കി ബിബിസി. മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ സൗജന്യ ഭക്ഷണ വിതരണം മലയാളിയുടെ സ്വന്തം ബ്രാന്‍ഡായ തട്ടുകടയിലാണ്.    

ലോക്ഡൗണ്‍ മൂലം ഹോട്ടലുകള്‍ അടച്ചിട്ടപ്പോള്‍ ദുരിതത്തിലായ മലയാളി വിദ്യാര്‍ഥികളെ സഹായിക്കാനാണ് സംഘടന സൗജന്യ ഭക്ഷണവിതരണം തുടങ്ങിയത്. ആദ്യം 30 പേര്‍ക്ക്. ഇപ്പോള്‍ എഴുന്നൂറോളം പേര്‍ എത്തുന്നു.   ലണ്ടനിലെ കുടിയേറ്റത്തൊഴിലാളികളുടെ കേന്ദ്രമാണ് ഈസ്റ്റ് ഹാം. ഭക്ഷണവിതരണകേന്ദ്രമായ   തട്ടുകട ഹോട്ടലില്‍ എത്തുന്നവരില്‍ ശ്രീലങ്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്.    

ബ്രെഡും പാലും പാസ്തയും പരിപ്പും ഏഴു മുതല്‍ പത്ത് പൗണ്ട് വരെ വിലവരുന്ന കിറ്റാണ് തിങ്കളാഴ്ച നല്‍കുക. വെള്ളിയാഴ്ച പാചകം ചെയ്ത ഭക്ഷണവും നല്‍കും. ഉടമ ബിജു ഗോപിനാഥ് ആണ് തട്ടുകട ഹോട്ടല്‍ ഭക്ഷണവിതരണത്തിന് വിട്ടുനല്‍കിയത്.  സംഘടനാപ്രവര്‍ത്തകരും ഹോട്ടല്‍ ജീവനക്കാരുമാണ് വിതരണക്കാര്‍. മലയാളി സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പ്രചോദിതരായി മറ്റ് സംഘടനകളും സമാനമായി ഭക്ഷണവിതരണം തുടങ്ങിയിട്ടുണ്ട്. മലയാളികളുടെ നല്ല മനസ് ബിബിസി വാര്‍ത്തയാക്കുകയും ചെയ്തു 

MORE IN WORLD
SHOW MORE
Loading...
Loading...