സേത്തിന് കോവിഡ് കാലവും നല്ല കാലം; വാഷിങ്ടൺ കാത്തിരിക്കുന്ന പാൽക്കാരൻ

usa-wb
SHARE

ലോക്ക് ഡൗണില്‍ വരുത്തിയ ഇളവുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് ആളുകളെത്തുന്നതും കാത്തിരിക്കുകയാണ് അമേരിക്കയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍. എന്നാല്‍ വാഷിങ്ടണിലുള്ളവര്‍ നോക്കിയിരിക്കുന്നത് വീടിനുമുന്നില്‍ എന്നുമെത്തുന്ന ഒരാളെയാണ്്. ലോക്ക്ഡൗണ്‍ തൊഴില്‍പരമായി നല്ല കാലമാണെന്ന് പറയുന്ന ലോകത്തിലെത്തന്നെ ചുരുക്കം ചിലരില്‍ ഒരാളായ സേത്തിനെ കാത്തിരിക്കുകയാണവര്‍.

ഇതാണ് സേത്ത് ബര്‍മേയ്സ്റ്റര്‍. വാഷിങ്ടണിന്റെ MILK MAN.നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ പാല്‍ക്കാരന്‍. ലോക്ക് ‍ഡൗണില്‍ വാഷിങ്ടണ്‍ പൂര്‍ണമായും ലോക്കായപ്പോഴും സേത്ത് ഒരു വണ്ടി നിറയേ സാധനങ്ങളുമായി ഓരോ വീടിനുമുന്നിലുമെത്തുമായിരുന്നു. പല തൊഴില്‍ പരീക്ഷണങ്ങളും നടത്തി പച്ച പിടക്കാതെ മുന്നോട്ടെങ്ങനെ എന്ന ചിന്തയില്‍ നില്‍ക്കുമ്പോഴാണ് HOME DELIVERY എന്ന ആശയം സേത്തിന് തോന്നിയത്. തുടക്കത്തില്‍ ആളുകളിലെ തണുപ്പന്‍ 

പ്രതികരണം കണ്ടപ്പോള്‍ ഈ ശ്രമവും പാളിയോ എന്ന സംശയത്തില്‍ നില്‍ക്കുമ്പോഴാണ് കോവി‍ഡിന്റെ ആക്രമണം, ലോകം ലോക്ക് ഡൗണിലാവുന്നു. അത് സേത്തിന് പക്ഷെ രക്ഷയായി. തന്റെ ഉല്‍പാദന സംഭരണ ശാലയായ SOUTH MOUNTAIN CREAMERY യില്‍ നിന്നും ഒരു ട്രക്ക് നിറയെ സാധനങ്ങളുമായി ദിവസേന 

97 കിലോമീറ്റര്‍ യാത്രചെയ്ത് സേത്ത് വാഷിങ്ടണിലെത്തും. ആ വരവില്‍ ഏറ്റവും സന്തോഷിച്ചത് കുട്ടികളായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലോ സ്റ്റോറുകളിലോ പോകാന്‍ കഴിയാതെ വന്നപ്പോള്‍ ഐസ്ക്രീം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു.സേത്തിന്റെ വണ്ടിയില്‍ നിന്ന് അവര്‍ക്കത് വേണ്ടുവോളം കിട്ടി. പാല്‍,പാലുല്‍പ്പന്നങ്ങള്‍,മുട്ട,ഐസ്ക്രീം ഒക്കെ സുലഭമായിരുന്നു. തുടക്കത്തിലെ 150 വീട്ടുകാര്‍ എന്ന കണക്ക് മെയ് പകുതിയായപ്പോള്‍ 6000 സംതൃപ്ത ഉപഭോക്താക്കള്‍ എന്നതായി. SOUTH MOUNTAIN CREAMERY യില്‍ ഉല്‍പാദനം പത്തിരട്ടി കൂട്ടേണ്ടിവന്നു. കോവിഡിന് നന്ദി പറയാതിരിക്കാന്‍ വയ്യ എന്ന അവസ്ഥയിലാണ് ഈ പാവം. ഒരു കവിതപോലെ മനോഹരമാണ് സേത്തിന്റെ ട്രക്ക്  സൗത്ത് മൗണ്‍ണ്ടന്‍ കുന്നിറങ്ങി വരുന്ന കാഴ്ച.

MORE IN WORLD
SHOW MORE
Loading...
Loading...