മലയാളം പാട്ടുപാടി യുക്രെയിനിലെ ഒരുകൂട്ടം കന്യാസ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ ഹിറ്റ്

sisterssong-03-new
SHARE

മലയാളം പാട്ടുമായി യുക്രെയിനില്‍ നിന്ന് ഒരു കൂട്ടം കന്യാസ്ത്രികള്‍. എസ്ജെഎസ്എം സന്ന്യാസ സഭയിലെ കന്യാസ്ത്രീകളാണ് മലയാളം ക്രിസ്തീയ ഭക്തിഗാനവുമായി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.

ക്രിസ്തുവിന്‍റെ മണവാട്ടികളുടെ ഈ പാട്ട് മലയാളികള്‍ നെഞ്ചിലേറ്റി കഴിഞ്ഞു. യുക്രെയിനില്‍ നിന്നുള്ള  കന്യാസ്ത്രികളാണ് മലയാളം പാട്ടുമായെത്തുന്നത്. ബാന്‍ഡിനെ നയിക്കുന്നത് മലയാളിയാണെങ്കിലും  സംഘാഗംങ്ങള്‍  യുക്രൈയിനില്‍ നിന്നുള്ളവര്‍ .സംഗീത ഉപകരണങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതും കന്യാസ്ത്രീകള്‍ തന്നെ.

മ്യൂസിക് ബാന്‍ഡുമായി ലോകം മുഴുവന്‍ യാത്ര ചെയ്യുകയാണ് ഇവരുടെ സ്വപ്നം. യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും ഇതിനോടകം പരിപാടി അവതരിപ്പിച്ചു കഴിഞ്ഞു.

MORE IN WORLD
SHOW MORE
Loading...
Loading...