സൂം വിഡിയോ ചാറ്റിനിടെ മകൻ പിന്നിൽ നിന്ന് കുത്തി; പിതാവിന് ദാരുണാന്ത്യം

zoom-23
SHARE

സൂം ആപ്പ് വഴി സുഹൃത്തുക്കളുമായി വിഡിയോ ചാറ്റിങ് നടത്തിക്കൊണ്ടിരുന്ന പിതാവിനെ മകൻ കുത്തിക്കൊലപ്പെടുത്തി. ന്യൂയോർക്കിലാണ് സംഭവം. ചാറ്റിൽ പങ്കെടുത്തിരുന്നവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് മകനെ പിടികൂടാനായത്. പതിനഞ്ചിലേെറ തവണ 72 കാരനായ പിതാവിന് കുത്തേറ്റതായി പൊലീസ് വെളിപ്പെടുത്തി.

വ്യാഴാഴ്ചയാണ് സുഹൃത്തുക്കളെ നടുക്കിയ അരുംകൊല നടന്നത്. കൂട്ടുകാരുമായി തോമസ് സംസാരിച്ചുകൊണ്ടിരിക്കെ നഗ്നനായി മകൻ മുറിയിലേക്ക് കയറി വന്നു. തുടർന്ന് തോമസിനെ മർദ്ദിച്ച് അവശനാക്കി. മുറിയിൽ നിന്ന് തിരികെ ഇറങ്ങിപ്പോയ ഇയാൾ കത്തിയുമായി വന്ന് പിന്നിൽ നിന്നും കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ മൊഴി നൽകി. കഴുത്തിലും പുറത്തുമാണ് മകൻ കുത്തിയത്.തോമസ് പെട്ടെന്നു കസേരയില്‍നിന്നു വീഴുന്നതാണ് വിഡിയോ ചാറ്റിലുള്ളവര്‍ കണ്ടത്. പിന്നീട് ഒരാള്‍ പുതപ്പെടുത്ത് താഴെയുള്ള എന്തോ മൂടുന്നതും കണ്ടതായാണ് മൊഴി.

പിതാവിനെ കൊന്നശേഷം തോമസ് ജനാല വഴി ചാടി രക്ഷപെടുകയായിരുന്നു. പൊലീസെത്തി ഇയാളെ സാഹസികമായി കീഴടക്കി. രക്തത്തിൽ കുളിച്ച് കിടന്ന തോമസിനെ ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് മകൻ വച്ചത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും പൊലീസ് പറയുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...