മനുഷ്യനെ കാണുന്നില്ല; കടലിൽ നിന്നും പവിഴവും ശംഖും കരയ്ക്കെത്തിച്ച് ഡോൾഫിനുകൾ

dolphins-gift-sea
SHARE

മനുഷ്യന് കടലിൽ നിന്നും സമ്മാനങ്ങളുമായി നീന്തിയെത്തുന്ന ഡോൾഫിനുകൾ. ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഡോൾഫിനുകളാണ് ഈ കൗതുക കാഴ്ച സമ്മാനിക്കുന്നത്. ക്യൂൻസ്‌ലൻഡിലെ ടിൻ കാൻ ബേയിലെ  ഡോൾഫിനുകളാണ് മനുഷ്യർക്ക് സമ്മാനവുമായെത്തുന്നത്. 

കടലിൽനിന്നും പവിഴങ്ങളും ശംഖുകളുമൊക്കെ അവ ഫീഡിങ് സെന്ററിൽ തങ്ങൾക്ക് ഭക്ഷണവുമായെത്തുന്ന സന്നദ്ധ പ്രവർത്തകർക്കാണ് നൽകുന്നത്. ഹംപ് ബാക്ക് ഇനത്തിൽപ്പെട്ട  ഡോൾഫിനുകൾ ഇവിടെയെത്തുന്ന മനുഷ്യരുമായി  ഇടപഴകാൻ ഏറെ ഇഷ്ടപ്പെടുന്നവയായിരുന്നു. എന്നാൽ സന്ദർശകരാരും എത്താതായതോടെ അവ ഏറെ വിഷമത്തിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

കൂർത്ത ചുണ്ടിലും മറ്റുമായി കൊരുത്ത് അതീവ ശ്രദ്ധയോടെയാണ് അവ ഓരോ വസ്തുക്കളും കരയിലേക്കെത്തിക്കുന്നതെന്ന് സന്നദ്ധ പ്രവർത്തകർ പറയുന്നു. സാധാരണയായി  മനുഷ്യർ പരിശീലിപ്പിക്കുന്നതനുസരിച്ചാണ് ഇവ പ്രവർത്തിക്കാറുള്ളത്. എന്നാൽ ഈ പുതിയ ശീലം അവർ തനിയെ ഉണ്ടാക്കിയെടുത്തതാണ്. 

പവിഴങ്ങൾക്കും ശംഖുകൾക്കും പുറമേ  കടലിൽ നിന്നും ലഭിക്കുന്ന കുപ്പികളും തടിക്കഷണങ്ങളുമൊക്കെ അവ കരയിൽ തങ്ങൾക്ക് ആഹാരം നൽകാൻ എത്തുന്നവർക്കായി കൊണ്ടുവരുന്നു. ബർണാക്ലസ് കഫേ ആൻഡ് ഡോൾഫിൻ ഫീഡിങ്ങ് എന്ന സ്ഥാപനമാണ് സമ്മാനങ്ങളുമായെത്തുന്ന ഡോൾഫിനുകളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

MORE IN WORLD
SHOW MORE
Loading...
Loading...