ഒരാഴ്ചയായി മരണമില്ല; ‘ക്യൂബയുടെ അദ്ഭുത മരുന്ന് ഫലം കാണുന്നു’: ലോകത്തിന് പ്രതീക്ഷ

cuba-23
SHARE

കോവിഡ് പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി ക്യൂബ. 200 പോസിറ്റീവ് കേസുകൾ നിലനിന്നിട്ടും കഴിഞ്ഞ ആഴ്ചയിൽ ഒരു മരണം പോലും ക്യൂബയിൽ ഉണ്ടായില്ല. ഒൻപത് ദിവസത്തെ കണക്കെടുത്താൽ രണ്ടു പേർ മാത്രമാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രിൽ മുതൽ ഉപയോഗിച്ചു വരുന്ന രണ്ട് മരുന്നാണ് കോവിഡിനെ പ്രതിരോധിക്കാനും നിയന്ത്രണത്തിലാക്കാനും സഹായിച്ചതെന്നാണ് ക്യൂബൻ ആരോഗ്യപ്രവർത്തകർ പറയുന്നത്. 

ശരീരത്തിൽ ആന്റി ബോഡികളെ ഉൽപാദിപ്പിക്കുന്ന ഇറ്റോലി സുമാബ് എന്ന മരുന്നും വാതരോഗത്തിന് ഉപയോഗിക്കുന്നതിനായി പരീക്ഷണത്തിലിരിക്കുന്ന മരുന്നുമാണ് ക്യൂബ ജനങ്ങൾക്ക് നൽകിയത്. ഇത് ഫലം കണ്ടുവെന്നും വൈദ്യസംഘം അവകാശപ്പെടുന്നു. വിശദമായ പരിശോധനങ്ങൾക്ക് ശേഷം മറ്റ് രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റി അയയ്ക്കുന്നത് ആലോചിക്കുമെന്നും ക്യൂബ വ്യക്തമാക്കി. 

ഗുരുതരാവസ്ഥയിലെത്തുന്നവരിൽ 80 ശതമാനം ആളുകളും ലോകത്ത് മരിക്കുമ്പോൾ  ഈ മരുന്നുകളുടെ ഉപയോഗത്തോട് കൂടി 80 ശതമാനം പേരെയും രക്ഷിക്കാനായെന്ന് ക്യൂബൻ പ്രസിഡന്റ് വെളിപ്പെടുത്തി. ആരോഗ്യ പ്രവർത്തകരുടെ കൈമെയ് മറന്നുള്ള പ്രവർത്തനത്തെയും പ്രസിഡന്റ് കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.  ഏപ്രിൽ മധ്യത്തിൽ ദിവസവും 50–60 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്ന സ്ഥാനത്ത് നിന്നും 20 ൽ താഴേക്ക് ചുരുക്കാൻ ക്യൂബയ്ക്ക് കഴിഞ്ഞു. മാത്രവുമല്ല ജനങ്ങളിൽ പരിശോധന നടത്തുന്നതിലും മറ്റുരാജ്യങ്ങളെക്കാൾ ക്യൂബ ബഹുദൂരം മുൻപിലാണ്. കൃത്യമായ നിരീക്ഷണവും കാര്യക്ഷമമായ ആരോഗ്യ സംവിധാനവുമാണ് കോവിഡിനെതിരായ പോരാട്ടത്തിൽ ക്യൂബയെ തുണച്ചതെന്നും പ്രസിഡന്റ് മിഗ്വേൽ ഡിയസ് കാനൽ കൂട്ടിച്ചേർത്തു. 

പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ച മരുന്നുകൾ ക്യൂബയിൽ ഫലം കണ്ടെന്ന വാർത്ത വലിയ പ്രതീക്ഷയാണ് ലോകത്തിന് നൽകുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന് വൈദ്യസംഘത്തെ നൽകിയും കോവിഡ് കാലത്ത് കടലിൽ ഒറ്റപ്പെട്ട് പോയവരെ രാജ്യത്തേക്ക് സ്വീകരിച്ചും ക്യൂബ ലോകത്തിന് മാതൃകയായിരുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...