പ്രാർഥന വേണം; കോവിഡ് പ്രതിസന്ധിയിലും പള്ളികൾ തുറക്കണമെന്ന് ട്രംപ്

trump-prayer
SHARE

കോവിഡ് പ്രതിസന്ധി തുടരുമ്പോഴും അമേരിക്കയിൽ പള്ളികൾ തുറക്കാൻ ആവശ്യപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ പ്രതിസന്ധിയിൽ കൂടുതൽ പ്രാർഥനകൾ വേണമെന്നും ഇതുകൊണ്ടാണ് പള്ളികൾ തുറക്കാൻ ഗവർണർമാരോട് ആവശ്യപ്പെട്ടതെന്നും ട്രംപ് പറയുന്നു. എന്നാൽ പള്ളികള്‍ തുറക്കാന്‍ പ്രസിഡന്റ് എന്ന നിലയിലുള്ള അധികാരം ഗവര്‍ണര്‍മാര്‍ക്കുമേല്‍ പ്രയോഗിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബ്രസീലും മെക്സിക്കോയും കടന്നു പരക്കുന്ന കൊറോണ വൈറസ്, ലാറ്റിൻ അമേരിക്കൻ നഗരങ്ങളെ വിഴുങ്ങുകയാണ്.  ലോക്ഡൗൺ പ്രഖ്യാപിക്കുകയും രാജ്യാന്തര വിമാനസർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തിട്ടും മിക്ക  നഗരങ്ങളിലും കോവിഡ് പടരുകയാണ്. വെന്റിലേറ്ററുകളുടെ കുറവാണ് മരണസംഖ്യ ഉയർത്തുന്നത്. 

പെറുവിൽ രോഗികൾ ലക്ഷത്തോടടുത്തു. ചിലെയിൽ അരലക്ഷം കവിയുന്നു. ചിലെയുടെ തലസ്ഥാനമായ സാന്തിയാഗോയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കകളില്ല. 34,000 രോഗികളുള്ള ഇക്വഡോറിലും സ്ഥിതി വ്യത്യസ്തമല്ല. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ച് തെരുവുകളിൽ ജനം തിക്കിത്തിരക്കുകയാണെന്നാണ് റിപ്പോർട്ട്. ഈ നില തുടർന്നാൽ യൂറോപ്പിന്റെ അവസ്ഥയിലേക്ക് എത്തുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...