ജപ്പാനിൽ നിന്നൊരു ഇ-ദൃശ്യവിരുന്ന്; നിഹോൻകൈരളിയുമായി മലയാളികൾ

nihon-kairali
SHARE

കോവിഡ് കാലത്ത് ഓൺലൈൻ കലാവിരുന്നുമായി ഉദയസൂര്യന്റെ നാട്ടിൽ നിന്ന് മലയാളികൾ. ജപ്പാനിലെ മലയാളി കൂട്ടായ്മയായ നിഹോൻ കൈരളിയാണ് ഇ–ദൃശ്യവിരുന്നുമായി രംഗത്തെത്തുന്നത്. 

എന്നും വ്യത്യസ്തത കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച രാജ്യമാണ് ജപ്പാൻ. സാങ്കേതികതയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും, പൈതൃകവും, സംസ്കാരവും ആത്മാവിനോട് ചേർത്ത് നിർത്തിയിരിക്കുന്നവര്‍... ലോകം കീഴടക്കിക്കൊണ്ടിരിക്കുന്ന കോവിഡിനു മുന്നിലും ജപ്പാന്‍കാര്‍ തോറ്റിട്ടില്ല.. ആ മാതൃകയാണ് നിഹോൻ കൈരളിയും പിന്തുടരുന്നത്.

വർഷങ്ങളായി നടത്തുന്ന ടാലന്റ്‌ഷോ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മുടങ്ങാതെ നടത്താനുള്ള ശ്രമത്തിലാണവര്‍. ജപ്പാനിലെ എല്ലാ ദ്വീപുകളിലുമുള്ള മലയാളികളെ പങ്കെടുപ്പിച്ചുകൊണ്ട് നാളെയും മറ്റന്നാളുമായി NK SHOWTIME talent unlocked നടത്തും. 200ൽ അധികം കലാകാരൻമാർ അണിനിരക്കുന്ന ഇ–ഷോ പ്രവാസലോകത്ത് ആദ്യമാണ്.  നാടിന്റെ കലകളും സംസ്കാരവും പുതുതലമുറകളിലേക്കു എത്തിക്കുകയെന്നതാണ് ഇതിലൂടെ നിഹോൻകൈരളി ലക്ഷ്യമിടുന്നത്

ജപ്പാനില്‍ സമ്പൂർണ ലോക്ക്ഡൗൺ അല്ലെങ്കിലും മലയാളികളെല്ലാം നാലു ചുവരുകൾക്കുള്ളിലാണ്. തിരക്കേറിയ നഗരജീവിതത്തിൽ നിന്നും പെട്ടെന്ന് ഉൾവലിയേണ്ടിവന്ന പ്രവാസിമലയാളികൾക്ക് സന്തോഷവും, ആത്മവിശ്വാസവും, ഒത്തൊരുമയും പകരാന്‍ ടാലന്റ് ഷോയ്ക്ക് കഴിയും എന്ന വിശ്വാസത്തിലാണ് സംഘാടകര്‍.

MORE IN WORLD
SHOW MORE
Loading...
Loading...