വാടകഗർഭം ധരിച്ചു; കോവിഡിൽ കുരുങ്ങി; രക്ഷിതാക്കൾക്കായി കാത്തിരിപ്പ്

ukrain-babies
SHARE

ലോകത്താകെ ലോക്ക് ഡൗണിന്റെ  ഭാഗമായുള്ള അതിർത്തി അടക്കൽ ജനങ്ങളുടെ അത്യാവശ്യ യാത്രകളെ പോലും ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി യുക്രൈൻ അതിർത്തി അടച്ചപ്പോൾ ഒരു വലിയ വിഭാഗം നവജാത ശിശുക്കളാണ് ദുരിതത്തിലായത്. 

നിരനിരയായി വെച്ചിരിക്കുന്ന തൊട്ടിലുകൾ. ചിലർ വാവിട്ട് കരച്ചിലാണ്. ചിലർ നനുത്ത കമ്പിളി പുതപ്പിന്റെ ചൂട് പറ്റി സുഖ നിദ്രയിൽ. ചിലർ വയറു നിറക്കാനുള്ള ബദ്ധപ്പാടിലാണ്. യുക്രൈനിലെ ബയോ ടെക്സ്കോം എന്ന ക്ലിനിക്കിലെ കാഴ്ചയാണിത്. ലോകത്തിന്റെ കെട്ട കാലത്തെക്കുറിച്ചൊന്നുമറിയാതെ വളർത്തമ്മമാരെ നോക്കി കിടപ്പാണവർ. യുക്രൈനിലെ വാടക ഗർഭംധരിച്ച സ്ത്രീകൾ പ്രസവിച്ച കുഞ്ഞുങ്ങളാണിത്. ഇവരുടെ അവകാശികളായ രക്ഷിതാക്കൾ ലോകത്തിന്റെ നാനാ ഭാഗത്തുമാണ്. ഇവർ ജനിച്ചു ദിവസങ്ങൾക്കുള്ളിൽ  രാജ്യം ലോക്കഡൗണിലായി. പുറമെയുള്ള രക്ഷിതാക്കൾക്ക് എത്താനും  കഴിയാതായി.പ്രസവിച്ചാലുടൻ കുഞ്ഞിനെ രക്ഷിതാക്കൾക്ക് കൈമാറണം എന്നാണ് യുക്രൈനിലെ നിയമം. 

അതിനാൽ വാടക ഗർഭം ധരിച്ച സ്ത്രീകൾക്ക് ഇവരെ സംരക്ഷിക്കാനോ പാലൂട്ടാനോ അവകാശമില്ല. ഇത്തരം സ്ത്രീകൾ അതു ചെയ്യാറുമില്ല. ദാരിദ്ര്യം കൊണ്ടാണ് ഇവിടെ സ്ത്രീകൾ വാടക ഗർഭം ധരിക്കാൻ തയ്യാറാവുന്നത്. ക്ലിനിക്കുകളിൽ നഴ്സുമാരുടെ പരിചരണത്തിൽ കഴിയുന്ന കുട്ടികളുടെ എണ്ണം പലയിടത്തും ആയിരം കടന്നതോടെ കുഞ്ഞുങ്ങൾക്ക്‌ കോവിഡ്  രോഗം പിടിപെട്ടാലോ  എന്ന ആശങ്കയുമുണ്ട്. മറ്റു രാജ്യങ്ങളിലെ എംബസികളുമായി സംസാരിച്ച് എത്രയും വേഗം കുഞ്ഞുങ്ങളെ കൈമാറാൻ ശ്രമിക്കുകയാണ് അധികൃതർ. പാൽപുഞ്ചിരിവിടർത്തി ഇവരിങ്ങനെ  കാത്തിരിക്കുന്നത് കാണുന്ന ഓരോ രാജ്യങ്ങളിലെയും ബന്ധപെട്ടവർക്ക് പെട്ടെന്നു ഉണർന്നു പ്രവർത്തിക്കാൻ കഴിയട്ടെ.

MORE IN WORLD
SHOW MORE
Loading...
Loading...