ഡാം കരകവിഞ്ഞൊഴുകി; ദൃശ്യങ്ങൾ പകർത്തി പൈലറ്റ്: വിഡിയോ

dam-bursting-visuals-Michigan
SHARE

യുഎസിലെ മിഷിഗനിൽ അണക്കെട്ട് തകർന്നതിനു പിന്നാലെ തടാകത്തിൽ നിന്നു വെള്ളം പ്രവഹിക്കുന്നതിന്റെ ആകാശദൃശ്യങ്ങൾ പുറത്ത്. വിമാനത്തിന്റെ പൈലറ്റാണ് ദൃശ്യങ്ങൾ പകർത്തിയത്. ചൊവ്വാഴ്ച വൈകിട്ടാണ് കനത്ത മഴയെ തുടർന്നു ടിറ്റബാവസി നദിക്കു കുറുകെയുള്ള ഏദൻവില്ല അണക്കെട്ട് തകർന്നത്. ഇതിനു പിന്നാലെ സാൻഡോർഡ് അണക്കെട്ടും കവിഞ്ഞൊഴുകി. ഇതോടെ മിഷിഗനിലെ മിഡ്‌ലാന്റിലെ ചില ഭാഗങ്ങള്‍ വെള്ളത്തില്‍ മുങ്ങി. 

ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നത്. പൈലറ്റായ മിഡ്‌ലാന്റ് സ്വദേശി റയാന്‍ കലെറ്റോ ആണ് ഏദൻവില്ല അണക്കെട്ട് തകർന്നതിനെ തുടർന്നു വിക്സോം തടാകത്തിൽ നിന്നു സാൻഫോർഡ് തടാകത്തിലേക്ക് വെള്ളം കുതിച്ച് പായുന്നതിന്റെ ദൃശ്യങ്ങള്‍ ചെറുവിമാനത്തിലിരുന്ന് പകര്‍ത്തിയത്.

വെള്ളപ്പാച്ചിലിന്റെ ഭീകര ദൃശ്യങ്ങൾ റയാൻ കലെറ്റോ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തു. ഇതു പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു. 

MORE IN WORLD
SHOW MORE
Loading...
Loading...