മകളെ എട്ടാം നിലയുടെ ബാൽക്കണിയിൽ ഊ‍ഞ്ഞാലാട്ടി അച്ഛൻ; പേടിപ്പിക്കും വിഡിയോ; വിമർശനം

balcony-video
SHARE

എട്ടാമത്തെ നിലയിലെ ബാൽക്കണിയിൽ നിന്നും മകളെ ഊഞ്ഞാലാട്ടുന്ന അച്ഛന്‍. നിലത്തു നിന്നും 80 അടി ഉയരത്തിൽ നിന്നുകൊണ്ടാണ് അച്ഛന്റെ സാഹസിക പ്രവർത്തി. മെക്സിക്കോയിലെ പ്യുയെർട്ടോ റൈക്കോ എന്ന സ്ഥലത്താണ് സംഭവം. അച്ഛൻ നിരവധി തവണ മകളെ ഊഞ്ഞാലാട്ടുന്നതിന്റെ വി‍ഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. നിരവധി പേർ കണ്ട വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ മുഴുവൻ അച്ഛന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ വിമർശിച്ചാണ്.

'ദ മിററാ'ണ് വിഡിയോയും വാർത്തയും പുറത്തെത്തിച്ചത്. മാധ്യമപ്രവർത്തകനായ ജൊനാതൻ പാഡില്ല പങ്കുവച്ച വിഡിയോയ്ക്കൊപ്പം അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്: 'വളരെ ചെറിയ പ്രായത്തിലുള്ള മകളെ ആണ് അച്ഛൻ ഈ ക്വാറന്റീൻ കാലത്ത് അപാർട്മെന്റിന്റെ ബാൽക്കണിയില്‍ നിന്ന് ഊഞ്ഞാലാട്ടുന്നത്' എന്നാണ്.

ഒരു തരത്തിലുമുള്ള സുരക്ഷാ മുൻകരുതലലില്ലാതെയാണ് കുട്ടി ഊഞ്ഞാലിൽ ഇരിക്കുന്നത്. നിങ്ങൾക്ക് പാർക്കിൽ പോകാൻ കഴിയുന്നില്ല എന്നിതനർത്ഥം കുട്ടിയുടെ ജീവൻ അപകടത്തിലാക്കുക എന്നതല്ലെന്നാണ് വിഡിയോ പങ്കുവച്ച് ഒരാൾ കുറിച്ചിരിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...