ഇന്ത്യയിൽ നിന്നുള്ള വൈറസ് കൂടുതൽ മാരകം; കുറ്റപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി

covid-nepal
SHARE

ഇന്ത്യയിൽ നിന്നുള്ള കൊറോണ വൈറസ് ചൈനയിൽ നിന്നും ഇറ്റലിയിൽ നിന്നും വന്നതിനെക്കാളും മാരകമാണെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമാ ഒലി. കൂടുതൽ ആളുകളെ അത് രോഗ ബാധിതരാക്കുന്നുവെന്നും ശർമാ ഒലി പറഞ്ഞു. ഇന്ത്യയിൽ നിന്ന് രാജ്യത്തേക്ക് ആളുകളെ എത്തിക്കുന്നതിൽ നേപ്പാളിലെ ചില ജനപ്രതിനിധികൾക്കും പാർട്ടി നേതാക്കൾക്കും പങ്കുണ്ട്. പ

പരിശോധനകൾ ഏതുമില്ലാതെയാണ് ഇന്ത്യയിൽ നിന്നുള്ളവരെ കൊണ്ടുവരുന്നതെന്നും നേപ്പാൾ പ്രധാനമന്ത്രി ആരോപിച്ചു. അനധികൃതമായ മാർഗത്തിലൂടെ ഇന്ത്യയിൽ നിന്ന് വരുന്നവരാണ് രാജ്യത്ത് കൊവിഡ് പടർത്തിയത്. കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി പാർലമെന്റിൽ സംസാരിക്കവേയാണ് ഇന്ത്യയെക്കുറിച്ച് ഇത്രയധികം ആരോപണങ്ങളുമായി നേപ്പാൾ പ്രധാനമന്ത്രി രംഗത്തുവന്നത്.

ഇന്ത്യയുടെ പ്രദേശങ്ങൾ നേപ്പാളിന്റെ ഭാഗമാക്കിയുള്ള മാപ്പ് പുറത്തിറക്കിയതിനെയും അദ്ദേഹം വിമർശിച്ചു. ലിംപിയാധുര, ലിപുലേക്ക്, കാലാപാനി എന്നീ സ്ഥലങ്ങൾ ഇന്ത്യയിലേതാണെന്നും എന്നാൽ പുതിയ മാപ്പിൽ ഇന്ത്യ ആ പ്രദേശങ്ങൾ നേപ്പാളിന്റെതായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ നേപ്പാളിലെ കൊറോണ വൈറസ് വ്യാപനത്തിനും അദ്ദേഹം ഇന്ത്യയെ കുറ്റപ്പെടുത്തി. 

MORE IN WORLD
SHOW MORE
Loading...
Loading...