കോവിഡ് പോരാളികൾക്ക് ആദരം; പറക്കലിനിടെ വിമാനം തകർന്നു വീണു

canada-18
SHARE

കോവിഡിനെതിരായ ജനങ്ങളുടെ പോരാട്ടത്തിന് ആദരമർപ്പിച്ച് പറക്കുന്നതിനിടെ കാനഡയിൽ വ്യോമസേനാ വിമാനം തകർന്ന് വീണു.  ഒരാൾ കൊല്ലപ്പെട്ടു.  ബ്രിട്ടീഷ് കൊളംബിയയിൽ ഇന്നലെയാണ് അപകടമുണ്ടായത്.

കാംപ്​ലൂപ്സ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന സ്നോബേർഡ്സ് എയറോബാറ്റിക്സ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് അൽപം കഴിഞ്ഞതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

തകർന്ന് വീണ വിമാനത്തിൽ നിന്ന് പൈലറ്റ് പരുക്കുകളോടെ രക്ഷപെട്ടു. വിമാനത്താവളത്തിന് സമീപത്തെ വീടിന് മുകളിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. ഈ വീടിന് തീ പിടിച്ചതായും റിപ്പോർട്ടുകളുണ്ട്. വിമാനാപകടത്തിന്റെ വിവരങ്ങൾ കനേഡിയൻ വ്യോമസേനാ വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...