ഭരണപക്ഷം അമ്പേ പരാജയം; ട്രംപിനെതിരെ ഒബാമ

obama-wb
SHARE

അമേരിക്കയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഉദ്യോഗസ്ഥരില്‍ പലരും തീര്‍ത്തും നിരുത്തരവാദപരമായാണ് പെരുമാറുന്നത്. കറുത്തവര്‍ഗക്കാരില്‍ വൈറസ് വ്യാപനമുണ്ടാകുന്ന പ്രത്യാഘാതങ്ങളും ഒബാമ ചൂണ്ടിക്കാട്ടി. 

കറുത്ത വര്‍ഗക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സര്‍വകലാശാലകളിലെ ബിരുദവിദ്യാര്‍ത്ഥികളുടെ വിടവാങ്ങല്‍ ദിനത്തില്‍ അവര്‍ക്കുള്ള സന്ദേശത്തിലാണ് ഒബാമ തന്റെ തുറന്ന നിലപാട് പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒബാമയുടെ റെക്കോഡ് ചെയ്ത ശബ്ദ സന്ദേശമാണ് വിദ്യാര്‍ത്ഥികളെ കേള്‍പ്പിച്ചത്. പ്രവചനാതീതമായ മഹാമാരിയുടെ പ്രഹരത്തില്‍ ജനം വലയുമ്പോള്‍ കാര്യങ്ങളെ ഗൗരവത്തിലെടുക്കാന്‍ ഭരണപക്ഷത്തെ ഉദ്യോഗസ്ഥര്‍ 

തയ്യാറാവുന്നില്ലെന്ന് അദ്ദേഹം പറ‍ഞ്ഞു. ഈ ഘട്ടത്തില്‍പ്പോലും അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ അതിഭീകരമായ വംശീയ അധിക്ഷേപങ്ങള്‍ക്കിരയാവുന്നുണ്ട്. കോവിഡിന് കറുത്തവരെന്നോ വെളുത്തവരെന്നോ വ്യത്യാസമില്ലെന്നിരിക്കേ ഈ ഘട്ടത്തിലെങ്കിലും അത്തരം അപമര്യാദകള്‍ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം തുറന്നടിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരനായ അഹമ്മദ് ആര്‍ബെറിയുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ഒബാമ അമര്‍ഷം രേഖപ്പെടുത്തിയത്. ആ സംഭവത്തില്‍ കുറ്റക്കാരായ അച്ഛനേയും മകനേയും ശിക്ഷിക്കാത്ത് 

അവര്‍ വെളുത്ത വര്‍ഗക്കാരായതുകൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ത്ഥികളോട് അവരുടെ ജീവിതലക്ഷ്യത്തെപ്പറ്റി പറഞ്ഞുകൊണ്ടാണ് ഒബായമുടെ സന്ദേശം അവസാനിക്കുന്നത്. അനിതരസാധാരണമായ മഹാമാരിയും അതിന്റെ പ്രത്യഘാതങ്ങളും ഒപ്പം അമേരിക്ക ഇന്നേവരെ കണ്ടിട്ടില്ലാത്ത 

സാമ്പത്തിക തകര്‍ച്ചയും നേരിടുന്ന സമയത്താണ് ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കേണ്ടത്. ആഫ്രിക്കന്‍ അമേരിക്കാര്‍ക്കെതിരെ നടക്കുന്ന അനീതിയും അതിക്രമങ്ങളും വിദ്യാര്‍ത്ഥികളിലൂടെ വേണം സമൂഹമറിയാനെന്നും അദ്ദേഹം പറഞ്ഞു. 

നിങ്ങളെയാണ് ഇനി അമേരിക്ക കാത്തിരിക്കുന്നത്.വിദ്യാഭ്യാസത്തിന്റെ വെളിച്ചമുള്ള നിങ്ങളുടെ തുറന്ന മനസാണ് ഞങ്ങളെപ്പോലെയുള്ള കറുത്തവര്‍ഗത്തിന്റെ പ്രതീക്ഷ എന്നുകൂടി പറഞ്ഞാണ് ഒബാമയുടെ ശബ്ദസന്ദേശം അവസാനിക്കുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...