ആക്രമണവും കൊള്ളയും ഒപ്പം കൊവിഡും; ഹെയ്തിയിൽ കുടുങ്ങിയവർ തീരാദുരിതത്തിൽ

Untitled-2
SHARE

കേന്ദ്ര സർക്കാർ കനിവ് കാത്ത് ഹെയ്തിയിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ. വന്ദേ ഭാരത് ദൗത്യംവഴി നാട്ടിലേക്ക് മടങ്ങാൻ അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുന്ന 41 പേരുൾപ്പെടെ തൊണ്ണുറുറോളം  ഇന്ത്യക്കാരാണ് കരീബിയൻ രാജ്യമായ ഹെയ്തിയിൽ ദുരിതം അനുഭവിക്കുന്നത്. 

മെഡിക്കൽ സംവിധാനങ്ങൾ തീരെ ലഭ്യമല്ലാത്ത ദരിദ്ര രാജ്യമായ ഹെയ്തിയിൽ കുടുങ്ങിയ ഇന്ത്യക്കാർ കോവിഡിനെയും ഒപ്പം പ്രദേശവാസികളെയും പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.  സുരക്ഷാ ഉപകരണങ്ങൾ ലഭ്യമല്ലാത്തതിനാൽ കോവിഡ് ലക്ഷണങ്ങളുള്ള രോഗികളെ പരിശോധിക്കാൻ കഴിയില്ലെന്ന് അധികൃതർ  അറിയിച്ചു കഴിഞ്ഞു. 1 കോടി 30 ലക്ഷത്തോളം ജനസംഖ്യയുള്ള ഹെയ്തിയിൽ ഇതുവരെ നടത്തിയ 1160 പരിശോധനകളിൽ 151 എണ്ണം കോവിഡ് പോസിറ്റീവ് ആണ്.  നിലവിൽ ഇന്ത്യക്കാരിൽ ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണെങ്കിലും നാട്ടിലേക്കുള്ള മടക്കം വൈകിയാൽ രോഗം പടരുമെന്ന ഭയവും ഇവർക്കുണ്ട് 

വിദേശികളിൽ നിന്നാണ് കോവിഡ് പടരുന്നത് എന്ന് വിശ്വസിക്കുന്ന ഹെയ്തിയിലെ  ജനങ്ങൾ  മറ്റ് രാജ്യക്കാരെ ആക്രമിക്കുന്നതും കൊള്ളയടിക്കുന്നതും പതിവായിരിക്കുകയാണ്. ഇത് ജീവനുപോലും ഭീഷണിയാകുന്ന സാഹചര്യത്തിൽ അവശ്യസാധനങ്ങൾ പോലും വാങ്ങാൻ പുറത്തിറങ്ങാനാകാതെ വലയുകയാണ് ഇവർ. നോർക്കയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നിട്ടും  വന്ദേ ഭാരത് ദൗത്യത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും  ഉൾപ്പെടുത്താത്തത് ഇവരുടെ ആശങ്ക വർധിപ്പിക്കുന്നു. വിഷയത്തിൽ എത്രയും വേഗം കേന്ദ്രം ഇടപെടുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലും കാത്തിരിക്കുകയാണ് ഇന്ത്യൻ  സമൂഹം.

MORE IN WORLD
SHOW MORE
Loading...
Loading...