കിമ്മിനെ വലച്ചത് വിഷസർപ്പമിട്ട് വാറ്റിയ മദ്യം?; ചൈനീസ് സംഘം ഉത്തര കൊറിയയിലേക്ക്

kim-jong-un-china-medical-team
SHARE

ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹത്തിന് എന്തു സംഭവിച്ചുവെന്നതിന് കൃത്യമായ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ ഡോക്ടർമാരും ആരോഗ്യ വിദഗ്ധരുമടങ്ങുന്ന ഒരു സംഘത്തെ ചൈന ഉത്തര കൊറിയയിലേക്ക് അയച്ചതായി സൂചന. ചൈനീസ് സർക്കാരുമായി അടുപ്പമുള്ള ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത പുറത്തുവിട്ടത്.

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദേശ കാര്യ സമതിയിലെ ഒരു മുതിർന്ന അംഗം നയിക്കുന്ന സംഘം വ്യാഴാഴ്ച ഉത്തര കൊറിയയിലേക്കു പോയി. കിമ്മിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താനാണ് യാത്രയെന്നാണ് വിവരം. അതേസമയം, ചൈന ഇതിനെപ്പറ്റി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ഏകാധിപതിയുടെ ഹൃദയം ഞെരിച്ചത് മദ്യം, പുകവലി, ഭക്ഷണാസക്തി...?

ഉത്തര കൊറിയൻ ഏകാധിപതിയുടെ വിചിത്രമായ ഭക്ഷണശീലങ്ങളെയും കൊതികളെയും പറ്റി നിറംപിടിപ്പിച്ച കഥകൾ ധാരാളമാണ്. അത്തരം ശീലങ്ങളാണ് കിമ്മിനു വിനയായതെന്നാണ് കരുതപ്പെടുന്നതും. മദ്യത്തോടും സിഗരറ്റിനോടുമുള്ള കിമ്മിന്റെ പ്രിയം പ്രസിദ്ധമാണ്. അമിതമായ അളവിൽ ചീസ് കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. പലവട്ടം ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടും മുഖവിലയ്ക്കെടുക്കാൻ പോലും കിം തയാറായിരുന്നില്ല.

എന്നും രാത്രി ഡിന്നറിനൊപ്പം ഒരു കോപ്പ ബെയർ ഫൂട്ട് വൈൻ കഴിക്കുമായിരുന്നു. ഏകദേശം 230 കോടി രൂപ ഒരു വർഷം മദ്യപാനത്തിനായി കിം ചെലവഴിച്ചിരുന്നതായാണ് കണക്കുകൾ. വിലയേറിയ വിദേശമദ്യം പല രാജ്യങ്ങളിൽ നിന്നും കിമ്മിനായി ഉത്തര കൊറിയ ഇറക്കുമതി ചെയ്തിരുന്നു. വിലകൂടിയ ഹെന്നസ്സി ഫ്രഞ്ച് കോണ്യാക്ക് എന്ന വിദേശമദ്യമായിരുന്നു ഈ കൂട്ടത്തിൽ കിമ്മിന് ഏറ്റവും പ്രിയപ്പെട്ടത്.

റഷ്യൻ വോഡ്കയോട് വല്ലാത്ത ഭ്രമമായിരുന്നു കിമ്മിനെന്നും പറയപ്പെടുന്നു. നെതർലൻഡ്സിലെ റോട്ടര്‍ഡാം തുറമുഖത്തുനിന്ന് 90,000 കുപ്പി റഷ്യൻ വോഡ്ക 2019 ൽ അധികൃതർ പിടികൂടിയിരുന്നു. കിമ്മിനായി പ്രത്യേകം തയാറാക്കിയ മദ്യമാണ് അതെന്നും പ്യോങ്യാങ്ങിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ചതാണെന്നും ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഷാംപെയ്ൻ, ബ്രസിലീയൻ കാപ്പി തുടങ്ങിയവയും വൻതോതിൽ കിം ഉപയോഗിച്ചിരുന്നു. 715,000 പൗണ്ടാണ് ബ്രസിലീയൻ കാപ്പി വാങ്ങുന്നതിനു മാത്രമായി വർഷം തോറും കിം ചെലവഴിച്ചിരുന്നത്. പ്രോസസ് ചെയ്ത മീൻവിഭവങ്ങൾ, അമിത അളവിലുള്ള മാംസോത്പന്നങ്ങൾ, ഫാസ്റ്റ് ഫുഡ് തുടങ്ങി സോഡിയത്തിന്റെ അംശം ഏറെയുളള ഭക്ഷണക്രമമായിരുന്നു കിമ്മിന്റേതെന്ന് പറയപ്പെടുന്നു. ‌‌

സ്നേക് വൈനാണ് കിമ്മിനു പ്രിയപ്പെട്ട മറ്റൊരു പാനീയമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് സ്ഥിരമായി സേവിച്ചാൽ അസാധാരണമാം വിധം ലൈംഗിക ശേഷി വർധിക്കുമെന്നൊരു വിശ്വാസമുണ്ട്. നെല്ലോ മറ്റു ധാന്യങ്ങളോ വാറ്റിയെടുത്ത പാനീയത്തിൽ വിഷസർപ്പങ്ങളെയിട്ടു തയാറാക്കുന്നതാണ് ഇത്. ലഹരിക്കും പരമ്പരാഗത ചൈനീസ് വൈദ്യത്തിൽ‍ മരുന്നായും ഇതുപയോഗിക്കുന്നു. മൂർഖൻ പാമ്പിൽനിന്ന് നിർമിച്ചിരുന്ന സ്നേക്ക് വൈൻ കിം സ്ഥിരമായി ഉപയോഗിച്ചിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...