നാട്ടിലേക്ക് മടങ്ങണമെന്ന് ഓസ്ട്രേലിയ; പെരുവഴിയിലായി മലയാളി വിദ്യാർത്ഥികൾ

australia
SHARE

കോവിഡ് വ്യാപനത്തെ തുടർന്ന്  ഓസ്ട്രേലിയയിലെ മലയാളി വിദ്യാർഥികൾ പ്രതിസന്ധിയിൽ.  വിദേശികളായ വിദ്യാർഥികളും വിസിറ്റിങ് വീസയിൽ രാജ്യത്ത് തുടരുന്നവരും നാട്ടിലേക്ക് മടങ്ങണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മൊറിസൺ ആവശ്യപ്പെട്ടു. ഒരുലക്ഷത്തിനടുത്ത് മലയാളികളാണ് ഓസ്ട്രോലിയയിൽ പഠിക്കുന്നത്.

പ്രതിവർഷം 30 ലക്ഷം രൂപ ചെലവാക്കി പഠിക്കുന്ന വിദ്യാർഥികളാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തോടെ പെരുവഴിയിലായത്. പഠനത്തിന് പുറമെ ചെറുജോലികൾ ചെയ്താണ് വിദ്യാർഥികൾ ഇവിടെ ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്. എന്നാൽ കൊറോണ വ്യാപനത്തോടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഭൂരിഭാഗം പേർക്കും ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങാൻ യാത്രസംവിധാനങ്ങളുമില്ല. വാടകയ്ക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും വിദ്യാർഥികൾക്ക് അതിൻറെ ഗുണം ലഭിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. താമസസൌകര്യവും ഭക്ഷണവും കിട്ടാതെ പ്രതിസന്ധിയിലാണ് എല്ലാവരും

അഞ്ചുലക്ഷത്തിലേറെ വിദേശവിദ്യാർഥികളാണ് ഓസ്ട്രോലിയയിൽ പഠിക്കുന്നത്. ഇതിൽ  തന്നെ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. കോവിഡ് കാലത്ത് സ്വന്തം പൌരൻമാരുടെ കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ഓസ്ട്രേലിയൻ സർക്കാറിനൻറെ തീരുമാനം. ഇതിൻറെ ഭാഗമായാണ് നടപടി. അതേസമയം ഡോക്ടർ, നഴ്സ് ഉൾപ്പെടെ  അതിവിദഗ്ധ കഴിവുകളുള്ളവർക്ക്  കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ ഒപ്പം ചേർന്ന്  രാജ്യത്ത് തുടരാൻ അവസരം നലകുന്ന കാര്യം പരിഗണനയിലാണ്.

MORE IN WORLD
SHOW MORE
Loading...
Loading...