പ്രതിരോധത്തിൻ്റെ ലോക മാതൃകകൾ; ഈ രാജ്യങ്ങള്‍ ചെയ്തത്

covid19-world-spray
SHARE

കോവിഡിൽ ലോകം പകച്ച് നിൽക്കുമ്പോഴും സധൈര്യം, ഫലപ്രദമായി പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന ചില രാജ്യങ്ങളുണ്ട്. ഏഷ്യയിലെ കൊച്ചു രാഷ്ട്രങ്ങൾ. ഇപ്പോൾ കേരളത്തിൽ നമ്മൾ സ്വീകരിച്ച നടപടികൾക്ക് സമാനമായതും അതിനേക്കാൾ  ഒരുപടി മുകളിൽ നിൽക്കുകയും ചെയ്യുന്ന പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ലോക ശ്രദ്ധ നേടിയ രാഷ്ട്രങ്ങളെ പരിചയപ്പെടാം.

ദക്ഷിണ കൊറിയ

ചൈന കഴിഞ്ഞാൽ കോവിഡ് പടർന്ന് പന്തലിച്ചേക്കാമെന്ന് ലോകം കണക്ക് കൂട്ടിയ രാജ്യം.മുൻപ് സാർസ് കൊറോണ രോഗം സ്ഥിരീകരിച്ച ഇടം. ഇതൊക്കെയാണ് ദക്ഷിണ കൊറിയ . പക്ഷേ ഇന്ന് ദക്ഷിണ കൊറിയയിൽ കോവിഡ് 19 ഏറക്കുറെ  നിയന്ത്രണ വിധേയമാണ്.

ദക്ഷിണ കൊറിയ ചെയ്തത് നോക്കാം:

● ചൈനയിൽ സ്ഥിരീകരിച്ചപ്പോൾ തന്നെ രോഗത്തെ നേരിടാൻ ഒരുങ്ങി. സാർസിൻ്റെ അനുഭവത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടു

● രാജ്യത്ത് രോഗം എത്തും മുമ്പേ സമഗ്ര പ്രതിരോധ പദ്ധതി തയാറാക്കി.( ജനുവരി ആദ്യ വാരം)

● ജനുവരി രണ്ടാംവാരം കോവിഡ് കണ്ടെത്തുന്നതിനുള്ള മെഡി. കിറ്റുകളുടെ ഉൽപാദനം തുടങ്ങി

● കിറ്റുകൾ ഉപയോഗിച്ച് വ്യാപക പരിശോധന നടത്തി.

● മൊബൈൽ പരിശോധന യൂണിറ്റുകൾ നിരത്തിലിറക്കി.

● ടെലിഫോൺ ബൂത്തിൻ്റെ മാതൃകയിൽ പരിശോധനാ ബൂത്തുകൾ സ്ഥാപിച്ചു.

● മണിക്കൂറുകൾക്കകം ഫലം നൽകി

● രോഗ സാധ്യതയുള്ള പൗരൻമാരുടെ മൊബൈൽ ട്രാക്ക് ചെയ്തു വ്യാപനത്തെ പിന്തുടർന്നു.

● ലോകത്ത് ഏറ്റവും അധികം പരിശോധന നടത്തിയ രാജ്യം.

● ഇതിനിടയിൽ വിവിധ രാജ്യങ്ങളിലേക്ക് ഒരു ലക്ഷത്തോളം പരിശോധന കിറ്റുകൾ കയറ്റി അയച്ചു.

● കോവിഡ് തീവ്രമാക്കാൻ സാധ്യതയുള്ള മുതിർന്ന പൗരൻമാരയും രോഗികളെയും പ്രത്യേകം ക്വാറൻറിൻ ചെയ്തു ( റിവേഴ്സ് ഐസലേഷൻ)

● യാത്രാ നിയന്ത്രണമേർപ്പടുത്തി, വിദേശികളെ വിലക്കി, സമ്പൂർണ ലോക് ഡൗൺ ഇല്ല

● ഇതുവരെ വ്യാപനം പതിനൊന്നായിരത്തിന് താഴെ, മരണം 200ന് താഴെ

coronavirus-growing-graph

സിംഗപ്പൂർ

ദക്ഷിണ കൊറിയക്കൊപ്പം ശ്രദ്ധേയ ഇടപെടൽ നടത്തിയ മറ്റൊരു രാജ്യം സിംഗപ്പൂരാണ്. സാർസ് രോഗത്തിൽ മുൻപ് 35 പേരുടെ ജീവൻ  നഷ്ടമായ അനുഭവം സിംഗപൂരിനുമുണ്ട്.അതുകൊണ്ട് സ്വന്തം രാജ്യത്ത് കോവിഡ് എത്തും മുമ്പേ സിംഗപ്പൂരും തുടങ്ങി ചടുലമായ പ്രതിരോധ പ്രവർത്തനങ്ങൾ:

● ചൈനയിൽ രോഗം സ്ഥിരീകരിച്ച ജനുവരിയിൽ തന്നെ പ്രത്യേക ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു. 

● പ്രത്യേക കോവിഡ് ക്ലിനിക്കുകൾ (Public Health Preparedness Clinics -PHPC) തുടങ്ങി

● ഫെബ്രുവരി രണ്ടാം വാരം ആയപ്പോഴേക്കും 900 ക്ലിനിക്കുകൾ സ്ഥാപിച്ചു

● ലക്ഷണമുള്ളവരെ തേടി കണ്ടെത്തി, പരിശോധിച്ചു

● പോസിറ്റിവ് കേസുകൾക്കായി പ്രത്യേക ആശുപത്രി സജ്ജമാക്കി 

● സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ  പ്രത്യേക മൊബൈൽ ആപ്പ് ഇറക്കി

● തുടക്കത്തിലെ പൗരൻമാരെ സോഷ്യൽ ഡിസ്റ്റൻസിങ് ( സാമൂഹ്യ അകലം പാലിക്കൽ )ശീലിപ്പിച്ചു.

● ഏപ്രിൽ 3 മുതൽ ഒരു മാസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചു

● ഇതുവരെ രോഗ വ്യാപനം 1200 ന് താഴെ, മരണം 5

ജപ്പാൻ

ജപ്പാൻ കോവിഡിനെ നേരിട്ടത് എങ്ങനെ എന്ന് നോക്കാം :

● രോഗം എത്തും മുമ്പേ ഇടക്കിടെ കൈ കഴുകുന്നതും സോഷ്യൽ ഡിസ്റ്റന്സിങും പൗരൻമാരെ ശീലിപ്പിച്ചു. 

● മാസ്ക് സ്ഥിരമായി വക്കാൻ നിർദ്ദേശം നൽകി.

● ടോക്കിയോ നഗരത്തിൽ മാത്രം ദിവസവും  6000 സാമ്പിൾ പരിശോധിച്ചു.

● ടോക്കിയോ ഒളിംപിക്സ് മാറ്റിവച്ചു.

● ലോക് ഡൗൺ ഇല്ലാതെ തന്നെ ജനങ്ങൾ കടകൾ അടക്കുന്നു ,സ്വയം നിയന്ത്രിക്കുന്നു

● വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു 

● മരണം ഇതുവരെ  63, വ്യാപനം 3000 ൽ താഴെ

MORE IN WORLD
SHOW MORE
Loading...
Loading...