കോവിഡ് പിടിമുറുക്കി; ലോക്ഡൌൺ പ്രഖ്യാപിച്ച് സിറിയ; ആശങ്ക

syria-30
SHARE

ആഭ്യന്തര യുദ്ധത്തിന്റെ കെടുതികൾ അടങ്ങും മുൻപെ സിറിയയെ പിടിച്ചുലച്ച് കോവിഡും . രാജ്യത്തെ ആദ്യ മരണം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. ഒരു മരണം, 9 രോഗികൾ, പുറമെ നിന്ന് നോക്കുമ്പോൾ ചെറിയ സംഖ്യ എന്ന് തോന്നുമെങ്കിലും സിറിയയ്ക്ക് ഇത് താങ്ങാവുന്നതല്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് റിപ്പോർട്ട് ചെയ്ത കേസുകൾ എന്ന് ആരോഗ്യ വിദഗ്ധർ പറയുമ്പോൾ തീവ്രത ഊഹിക്കാവുന്നതിലും വലുതാകാനാണ് സാധ്യത . വർഷങ്ങൾ നീണ്ട യുദ്ധത്തിൽ തകർന്നടിഞ്ഞ ആരോഗ്യമേഖലയാണ് പ്രധാന വെല്ലുവിളി.

70 ശതമാനം ആരോഗ്യ പ്രവർത്തകരും യുദ്ധത്തെ തുടർന്ന് നാട് വിട്ട് പോയി.  പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയും യുദ്ധം തകർത്ത പൊതുജനാരോഗ്യവും സ്ഥിതി ഗുരുതരമാക്കുമെന്ന് ലോകാരോഗ്യ സംഘടനയും യുഎന്നും മുന്നറിയിപ്പ് നൽകുന്നു. ആയിരങ്ങൾ തിങ്ങിപാർക്കുന്ന അഭയാർഥി ക്യാംപുകൾ ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. 

കോവിഡ് അതിരൂക്ഷമായി ബാധിച്ച ഇറാനുമായുള്ള ബന്ധവും സൈനിക സഹകരണവും ഡമാസ്കസിലെ ആരാധനാ കേന്ദ്രത്തിലേക്കുള്ള ഷിയ തീർഥാടകരുടെ വരവുമാണ് കോവിഡ് വ്യാപനത്തിന്റെ കാരണങ്ങളായി കരുതുന്നത് . രാജ്യം പൂർണ ലോക് ഡൌൺ ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു .സൈനിക വാഹനങ്ങൾക്കും അവശ്യവസ്തുക്കൾ കൊണ്ടു പോകുന്ന വാഹനങ്ങൾക്കും മാത്രമാണ് സഞ്ചാര സ്വാതന്ത്ര്യമുള്ളത് . പ്രവിശ്യകൾ തമ്മിലുള്ള അതിർത്തികളെല്ലാം ഇതിനോടകം അടച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...