കോവിഡ് മരണം 18; ഓസ്ട്രേലിയ ലോക്ഡൗണിലേക്ക്

australia-02
SHARE

കോവിഡിനെ നേരിടാൻ ഓസ്ട്രേലിയയുംേലാക് ഡൗണിലേക്ക് .ഇന്ന് അർധരാത്രി നിലവിൽ വരും. സമൂഹ വ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് തീരുമാനം.മയാളികളിൽ ചിലർക്ക് ജോലി നഷ്ടമായിട്ടുണ്ട്. എങ്കിലും വായ്പാ തിരിച്ചടവിനും വാടക അടക്കുന്നതിനും ഓസ്ട്രേലിയൻ സർക്കാർ ഇളവ് നൽകിയത് വൻ ആശ്വാസമാണ്. ഓസ്ട്രേലിയയിലെ വിക്ടോറിയയിൽ നിന്ന് ഡോ. ഡി. ദിലീമയുടെ റിപ്പോർട്ട്.

 

രണ്ടുപേരില്‍ കൂടുതല്‍ പൊതുസ്ഥലങ്ങളില്‍ വരരുത്; ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

രണ്ടുപേരില്‍ കൂടുതല്‍ ഒന്നിച്ച് പൊതുസ്ഥലങ്ങളില്‍ വരരുതെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. സാമൂഹ്യഅകലം പാലിക്കല്‍ കര്‍ശനമാക്കുന്നതിന്‍റെ ഗുണഫലം കാണുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

സ്വന്തം വീട്ടുമുററത്തൊഴികെ ഒരിടത്തും രണ്ടുപേരില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കരുതെന്നാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെ നി്ര്‍ദേശം. ഇത് സര്‍ക്കാര്‍ ഉത്തരവല്ല, നിര്‍ദേശമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാഹചര്യമനുസരിച്ച് സംസ്ഥാനസര്ഡ‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു.ന്യൂ സൗത്ത് വെയില്‍സ്,ക്വീന്‍സ് ലാന്‍ഡ്,വിക്ടോറിയന്‍ സംസ്ഥാനങ്ങള്‍ ഇത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു.  പൊലീസ് പരിശോധന കര്‍ശനമാക്കാനാണ് ന്യൂ സൗത്ത് വെയില്‍സിന്‍റെ തീരുമാനം.എന്നാല്‍ വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് പ്രായോഗികമല്ലെന്നാണ് പ്രാദേശിക ഭരണകൂടങ്ങളുടെ തീരുമാനം. എഴുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...