ക്വാറന്റീൻ അഥവാ നാല്‍പത് ദിവസം; എന്താണത്? ആ വാക്ക് വന്ന വഴി..?

covid-quarantine
SHARE

ഈ കൊറോണക്കാലത്ത് ഏറ്റവുമധികം പ്രയോഗിക്കുന്ന വാക്കാകാം ക്വാറന്റീൻ. എന്താണ് ഈ ക്വാറന്റീൻ..? എങ്ങനെയാണ് ഈ വാക്കു വന്നതെന്നറിയാം. 

ഇറ്റാലിയൻ ഭാഷയിൽ 40 ദിവസം, അതാണ് ക്വാറന്റീൻ. സാംക്രമിക രോഗം വരാമെന്ന് കരുതുന്ന ഒരു വ്യക്തിയെയോ ഒരു കൂട്ടം ആളുകളെയോ നിരീക്ഷണത്തിലാക്കുന്നതാണ് ക്വാറന്റീൻ. പതിനേഴാം നൂറ്റാണ്ടിൽ വെനീസിൽ നിന്നാണ് ഈ വാക്കിന്റെ പിറവി. വ്യാപാര വാണിജ്യ കേന്ദ്രമായ വെനീസിലേക്ക് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കപ്പലുകൾ വന്നു കൊണ്ടിരുന്നു. 

കപ്പലുകളിൽ എത്തുന്നവർക്ക് പല മാരക രോഗങ്ങളുമുണ്ടാകാം. ബ്ലാക് ഡെത്ത് എന്നറിയപ്പെടുന്ന ബ്യൂബോണിക്ക് പ്ലേഗിന് ശേഷം വെനീഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ റാഗുസയിലെ ഉദ്യോഗസ്ഥർ ഒരു നിയമം പാസാക്കി. കപ്പൽ തീരത്തടിപ്പിക്കും മുമ്പ് കടൽത്തീരത്ത് 40 ദിവസം കാത്തു കിടക്കണം. കപ്പലുകൾ സന്ദർശിക്കാൻ ആരെയുo അനുവദിക്കില്ല. 

ആരെങ്കിലും നിയമം ലംഘിച്ചാൽ അവരും ഒറ്റപ്പെടും. അങ്ങനെ പ്ലേഗ് പടർന്ന് പിടിക്കാതിരിക്കാനുള്ള ഒരു മാർഗമായി ക്വാറന്റീൻ എന്ന കപ്പൽ വിലക്ക്. വർഷങ്ങൾക്കിപ്പുറം ഇന്നീ ക്വാറന്റീൻ കാലം പാട്ടു കേട്ടും വായിച്ചും സിനിമ കണ്ടും ഇഷ്ടമുള്ളത് ചെയ്ത് എല്ലാവർക്കും വേണ്ടി നമുക്ക് വീട്ടിലിരിക്കാം

MORE IN WORLD
SHOW MORE
Loading...
Loading...