മാസ്ക് പോലുമില്ല; ഇറ്റലിയിൽ നിന്നും മലയാളി നഴ്സ്

italy-covid-27
SHARE

കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍പേര്‍ മരിച്ച ഇറ്റലിയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്  മുന്‍കരുതല്‍ സൗകര്യങ്ങളില്ല.  മാസ്ക് പോലും ഇല്ലാത്ത അവസ്ഥയില്‍ ജീവന്‍ പണയംവച്ചാണ് ജോലി ചെയ്യുന്നതെന്ന് പര്‍മലിലെ മലയാളി നഴ്സ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇറ്റലിയില്‍ ഇതുവരെ എണ്ണായിരത്തി ഇരുന്നൂറ്റി പതിനഞ്ചുപേര്‍ മരിച്ചു. എണ്‍പതിനായിരത്തോളംപേര്‍ കോവിഡ് ബാധിതരാണ്.

ദിവസവും വൈറസ് ബാധിതരായി മാറുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ലെങ്കിലും ഇറ്റലിയില്‍ മരണനിരക്ക് കൂടുകയാണ്.  വൈറസ് ബാധിതരും നിരീക്ഷണത്തിലുള്ള   പ്രായമായവരും കഴിയുന്ന കേന്ദ്രങ്ങളില്‍ മലയാളികളായ നൂറുകണക്കിനുപേര്‍ ജോലി ചെയ്യുന്നു. ആവശ്യത്തിന് സുരക്ഷാ വസ്ത്രങ്ങളോ മാസ്കോ ഇല്ലാതെയാണ് പലരും ഡ്യൂട്ടിചെയ്യുന്നത്

ജോലി ഉപേക്ഷിച്ചാലും നാട്ടില്‍ വരാനുള്ള സാഹചര്യം നിലവിലില്ല. വിപണയില്‍  മാസ്ക് ഉള്‍‍പ്പെടെയുള്ള സുരക്ഷാ ഉപകരണങ്ങള്‍ക്ക് വന്‍ ക്ഷാമമുണ്ട്. സുരക്ഷാ വീഴ്ചകരാണം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ ഇറ്റലിയില്‍ കൊറോണ ബാധിതരായി.  മരിച്ചവരുടെ എണ്ണവും കുറവല്ല

MORE IN WORLD
SHOW MORE
Loading...
Loading...