കൊറോണ ബാധിതനൊപ്പം സെൽഫി; ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി പാകിസ്താൻ

pak-covid
SHARE

കോവിഡ് 19 രോഗിയോടൊപ്പം സെല്‍ഫിയെടുത്ത ആറ് ഉദ്യോഗസ്ഥരെ പുറത്താക്കി. പാകിസ്താൻ സംഭവം. കോവിഡ് 19 ബാധിതനായ രോഗിയോടൊപ്പം ഐസൊലേഷന്‍ കേന്ദ്രത്തിലാണ് ഉദ്യോഗസ്ഥര്‍ സെല്‍ഫിയെടുത്തത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. കൂടുതല്‍ പേരും മാസ്‌ക് പോലും ധരിച്ചിട്ടില്ല. സിന്ധ് പ്രവിശ്യയിലെ സുക്കൂറിലാണ് സംഭവം.

സെല്‍ഫിയില്‍ ഉള്‍പ്പെട്ട ആറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സുക്കൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിലുള്ള ഉദ്യോഗസ്ഥരെയാണ് പുറത്താക്കിയത്. ക്വാറന്റൈന്‍ കേന്ദ്രം പ്രാദേശിക രാഷ്ട്രീയ നേതാക്കളോടൊപ്പം സന്ദര്‍ശിക്കുകയായിരുന്നു ഇവര്‍. ഇറാനില്‍ നിന്നെത്തിയവര്‍ക്കാണ് കോവിഡ് 19 ബാധിച്ചത്.

MORE IN WORLD
SHOW MORE
Loading...
Loading...