കോവിഡിനെ തുരത്താൻ ഇന്ത്യക്കാകും; മുമ്പും തെളിയിച്ചു: ലോകാരോഗ്യ സംഘടന

covid-who
SHARE

കോവിഡ് 19–നെ തുരത്താന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്ന് ലോക ആരോഗ്യ സംഘടന. വസൂരി, പോളിയോ എന്നീ രണ്ട് മഹാവ്യാധികളെ ഫലപ്രദമായി നേരിട്ട ഇന്ത്യക്ക് കൊറോണവൈറസിനെയും ഫലപ്രദമായി നേരിടാനാകുമെന്ന് ആരോഗ്യം സംഘടന എക്സിക്യൂട്ടീവ് ഡയറക്ടർ മിഖായേല്‍ ജെ റയാന്‍ ആണ് വ്യക്തമാക്കിയത്. 

അതേസമയം രോഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ലാബുകള്‍ വേണം. ഇന്ത്യ വളരെ അധികം ജനസംഖ്യയുള്ള രാജ്യമാണ്. ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് വൈറസ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുണ്ട്. മുമ്പ് പോളിയോ, വസൂരി എന്നീ മഹാമാരികളെ ഇന്ത്യ ഫലപ്രദമായി നേരിട്ട് ഇല്ലാതാക്കിയിട്ടുണ്ട്. ഈ രണ്ട് മഹാമാരികളെ തുടച്ചുനീക്കാന്‍ ലോകത്തിന് നേതൃത്വം നല്‍കിയത് ഇന്ത്യയാണ്. കൊറോണ വൈറസിനെയും  തുടച്ചുനീക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട് എന്നും അദ്ദേഹം പറയുന്നു. 

ഒരു പ്രശ്‌നത്തിനും നമുക്ക് മുന്നില്‍ ലളിതമായ ഉത്തരങ്ങളില്ല. ഇന്ത്യയെപ്പോലൊരു രാജ്യം മുമ്പ് മഹാമാരികളെ നേരിട്ടുവെന്നത് പ്രധാനമാണെന്നും മാധ്യമങ്ങളുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 500 കടന്നു. 10 പേർ മരിച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...