പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും കോവിഡ്; ജനങ്ങൾ പുറത്തിറങ്ങുന്നത് വിലക്കി സ്പെയിൻ

spain-16
SHARE

കോവിഡ് 19  രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍  സ്പെയിനില്‍ നിയന്ത്രണം ശക്തമാക്കി. ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് നിയന്ത്രണമുണ്ട്. പുറത്തിറങ്ങുന്നവര്‍ പെട്ടെന്ന്തന്നെ തിരിച്ചെത്തണമെന്നും നിര്‍ദേശമുണ്ട്. മാഡ്രിഡില്‍ നിരവധി മലയാളികളുണ്ടെങ്കിലും ഇവര്‍ക്കാര്‍ക്കും ഇതുവരെ കോവിഡ്  വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന ആശ്വാസകരമായ വിവരമാണ് പുറത്തുവരുന്നത്. 6400 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 196 പേര്‍ മരിക്കുകയും ചെയ്തതിന് ശേഷമാണ് സ്പെയിന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയത്.  പ്രധാനമന്ത്രി പെദ്രോ സാഞ്ചസിന്‍റെ ഭാര്യക്കും ഇതിനിടെ രോഗം പിടിപെട്ടു. മാഡ്രിഡില്‍ നിന്ന് ജീന്‍ മാത്യു നീലങ്കാവിലിന്റെ റിപ്പോര്‍ട്ട്

MORE IN WORLD
SHOW MORE
Loading...
Loading...