സ്യൂട്ട്കെയ്സിലാക്കി പൂട്ടി; കാമുകൻ ശ്വാസം മുട്ടി മരിച്ചു; യുവതി അറസ്റ്റിൽ

suitcase-28
SHARE

മദ്യലഹരിയിൽ ഒളിച്ച് കളിക്കുന്നതിനിടെ കാമുകനെ യുവതി  സ്യൂട്ട്കെയ്സിലിട്ട് പൂട്ടി. ഫ്ലോറിഡയിലാണ് സംഭവം. ശ്വാസം കിട്ടാതെ കാമുകൻ കരയുന്നത് യുവതി റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ കാമുകി സാറാ ബൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സാറ തന്നെയാണ് കാമുകൻ കൊല്ലപ്പെട്ട വിവരം പൊലീസിൽ വിളിച്ചറിയിച്ചത്. രാത്രിയിൽ മദ്യപിച്ച ഇരുവരും ഒളിച്ചു കളിക്കുകയായിരുന്നുവെന്നും കൂടുതൽ നേരം സ്യൂട്ട്കെയ്സിൽ ഇരിക്കുന്നയാൾ വിജയിക്കുമെന്നുമായിരുന്നു കളിയെന്നും സാറ പൊലീസിൽ മൊഴി നൽകി.

സ്യൂട്ട്കെയ്സിൽ കയറിയ ടോറസിനെ സാറ പൂട്ടി. കരയുന്നത് കേട്ടെങ്കിലും മുകളിലെ റൂമിൽ പോയി സാറ കിടന്നുറങ്ങുകയായിരുന്നു. രാവിലെ ആയിട്ടും ടോറസിന്റെ അനക്കം കാണാത്തതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  ഇരുവരും ഒളിച്ചു കളിക്കുന്നത് സാറ റെക്കോർഡ് ചെയ്തിരുന്നു. ശ്വാസം കിട്ടാതെ രക്ഷിക്കാൻ ടോറസ് വിളിച്ച് കരയുമ്പോൾ, നീ എന്നെ ചതിക്കുമ്പോൾ എനിക്കും ഇങ്ങനെയാണ് തോന്നാറെന്ന് സാറ ചിരിച്ചു കൊണ്ട് പറയുന്നതും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...