കൊറോണ സ്ഥിരീകരിച്ച രോഗിയെ വെടിവെച്ചു കൊന്ന് ഉത്തരകൊറിയ?; റിപ്പോർട്ട് ഇങ്ങനെ

corona-korea-shot
SHARE

ലോകരാജ്യങ്ങൾക്ക് തന്നെ ഭീതി വിതച്ച് കോവിഡ്–19 (കൊറോണ വൈറസ്) പടരുകയാണ്. മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത്. എന്നാൽ ഉത്തരകൊറിയയിൽ കൊറോണ വൈറസ് ബാധിച്ച ഒരാളെ വെടിവെച്ചു കൊന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഉത്തരകൊറിയന്‍ തലവന്‍ കിങ് ജോങ് ഉന്നിന്‍റെ ഉത്തരവ് പ്രകാരമാണ് ഇൗ നടപടിയെന്ന് ഐബിടി ടൈസാണ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഉത്തരകൊറിയയിൽ പ്രവർത്തിക്കുന്ന  പേരുവെളിപ്പെടുത്താനാകാത്ത ചില കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഇൗ വാർത്ത പുറത്തുവിടുന്നതെന്ന് അവർ വ്യക്തമാക്കുന്നു. 

അതേസമയം ആഗോള ഭീഷണിയായി പടരുകയാണ് കോവിഡ്–19 (കൊറോണ വൈറസ്) രോഗം. ഡെന്മാർക്ക്, ഇസ്തോണിയ, പാക്കിസ്ഥാൻ, നോർവേ, ഗ്രീസ്, റുമാനിയ, അൽജീരിയ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കൂടി സ്ഥിരീകരിച്ചു. ചൈനയിൽ പുതുതായി 433 പേരിൽ ഇന്നലെ രോഗബാധ കണ്ടെത്തി; 29 മരണവും. ചൈന കഴിഞ്ഞാൽ കൂടുതൽ മരണം ഇറാനിലാണ്; 26 പേർ. രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് മസൂമി ഇബ്തികാർ ഉൾപ്പെടെ 245 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇറ്റലിയിൽ ഇതുവരെ 400 പേർക്ക് രോഗം സ്ഥിരീകരിച്ചു.

23 പേർക്കു രോഗബാധ സ്ഥിരീകരിച്ച ഓസ്ട്രേലിയ, പ്രതിരോധ നടപടികൾ കർശനമാക്കി. ഫ്രാൻസും തയ്‌വാനും അതീവജാഗ്രതാ നിർദേശം നൽകി.60 പേർക്കു രോഗബാധയണ്ടായ യുഎസിൽ പ്രതിരോധനടപടികളുടെ ചുമതല, പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ ഏൽപിച്ചു. കലിഫോർണിയയിൽ ഒരാൾക്കു ബാധിച്ചത് മറ്റൊരിനം കൊറോണവൈറസ് ആണോ എന്ന സംശയവും ഉയർന്നു. പല രാജ്യങ്ങളും വിമാനയാത്രകൾ വിലക്കി. ഐസലേഷൻ നടപടികൾ കർശനമാക്കുകയും വിലക്കുകൾ ലംഘിക്കുന്നവർക്കു ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...