വൻ മതിലിനപ്പുറത്തേക്ക് കൊറോണ; ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന

corona-virus
SHARE

ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധ പടരുന്നതില്‍ ആശങ്കയറിയിച്ച് ലോകാരോഗ്യസംഘടന. രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ കുറയുന്നു എന്നാണ് വിലയിരുത്തല്‍. ചൈനയ്ക്ക് പുറത്ത് ഇന്ന് ഇറാനിലും  ദക്ഷിണ കൊറിയയിലും  ഓരോരുത്തര്‍  മരണത്തിന് കീഴടങ്ങി. 32 രാജ്യങ്ങളിലായി എഴുപത്തിയേഴായിരത്തി തൊള്ളായിരത്തി ഇരുത്തിയഞ്ചുപേര്‍ നിലവില്‍ ചികില്‍സയിലാണ്.

ചൈനയില്‍ ഇന്നലെ 397 പേര്‍ക്ക്  രോഗം സ്ഥിരീകരിച്ചു.  രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നതായാണ് കണക്ക്. ഇത് ആശ്വാസകരമാണെങ്കിലും കൂടുതല്‍ രാജ്യങ്ങളിലേക്ക് രോഗം വ്യാപിക്കുന്നതാണ് പുതിയ ആശങ്ക. ചൈനയെ കൂടാതെ 31 രാജ്യങ്ങളില്‍ രോഗബാധിതരുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ദക്ഷിണ കൊറിയയിലാണ്. ഇന്നലെ മാത്രം 224പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

അതായത് ചൈനയില്‍ ഇന്നലെ  സ്ഥിരീകരിച്ചതിന്‍റെ ഇരട്ടിലധികം. ഇന്ന് ഒരാള്‍കൂടി മരിച്ചതോടെ മരണസംഖ്യ രണ്ടായി.  28പേര്‍ക്ക് മാത്രം രോഗം സ്ഥിരീകരിച്ച ഇറാനില്‍ മരണസംഖ്യ അഞ്ചായി. ഹോങ്കോങ്, ഇറ്റലി എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതം മരിച്ചു. ജപ്പാന്‍, തായ്്വാന്‍, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഒരോ മരണമുണ്ടായി. ചൈനയ്ക്ക് പുറത്ത് 31 രാജ്യങ്ങളിലായി 1634പേര്‍ ചികില്‍സയിലാണ്. മരണം പതിനേഴും. ഇതില്‍ ചിലയിടങ്ങളിലെങ്കിലും വൈറസ് ബാധയേറ്റത് ചൈനയില്‍ നിന്ന് വന്നവര്‍ക്കല്ല എന്നതും രോഗവ്യാപനത്തിന്‍റെ ഭീതി കൂട്ടുന്നു. രോഗവ്യാപനം തടയുന്നതിനും പ്രതിരോധത്തിനുമായി വന്‍തുക ചെലവുവരുമെന്നാണ്  വിലയിരുത്തല്‍. ഇതിന് എല്ലാ രാജ്യങ്ങളുടെയും സഹായം ലോകാരോഗ്യസംഘടന തേടിയിട്ടുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...