വളരെ മോശം, കൊറിയന്‍ ചിത്രത്തിന് ഓസ്കറോ..? എങ്ങനെ തോന്നി? പൊട്ടിത്തെറിച്ച് ട്രംപ്

trump-21
SHARE

ഈ വർഷത്തെ അക്കാദമി അവാർഡ് നിർണയം വളരെ മോശമായി പോയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗത്ത് കൊറിയൻ ചിത്രമായ പാരസൈറ്റിന് ഓസ്കർ നൽകിയത് അംഗീകരിക്കാനാവില്ലെന്നും കൊളറാഡോയിൽ നടന്ന റാലിയിൽ ട്രംപ് പറഞ്ഞു. 

വ്യാപാര സംബന്ധമായി ധാരാളം പ്രശ്നങ്ങളാണ് സൗത്ത് കൊറിയയുമായി ഉള്ളത്. ആ തലവേദനകൾക്കിടയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരവും അവർക്ക് തന്നെ സമ്മാനിക്കാൻ എങ്ങനെ തോന്നിയെന്നും ട്രംപ് ചോദിക്കുന്നു. നല്ല സിനിമയാണോ പാരസൈറ്റെന്ന് തനിക്ക് അറിയില്ലെന്നും കണ്ടിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. 

എന്നാൽ സബ്ൈടറ്റിലുള്ള സിനിമയായിട്ടും ട്രംപ് കാണാത്തതിൽ അതിശയമില്ലെന്നും വായിക്കാൻ അറിയാത്തത് കൊണ്ടാകുമെന്നുമാണ് പാരസൈറ്റിന്റെ യുഎസിലെ വിതരണക്കാര്‍ ട്വീറ്റ് ചെയ്തത്. 

ഓസ്കറിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇംഗ്ലീഷ് ഇതരഭാഷാ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്. എന്നാൽ ഈ രീതി മാറണമെന്നും ഓസ്കറിലും അമേരിക്ക ഫസ്റ്റ് രീതി വരേണ്ട സമയം അതിക്രമിച്ചുവെന്നുമാണ് ട്രംപിന്റെ വാദം. ഓസ്കർ ലഭിച്ച ബ്രാഡ്പിറ്റിനെയും ട്രംപ് വിമർശിച്ചു. പിറ്റ് ഒരു അതിസാമർഥ്യക്കാരനാണെന്നായിരുന്നു ട്രംപിന്റെ വിമർശനം. ഓസ്കർ സ്വീകരിച്ച് നടത്തിയ പ്രസംഗത്തിൽ ട്രംപിന്റെ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് ബ്രാഡ്പിറ്റ് സംസാരിച്ചിരുന്നു. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

MORE IN WORLD
SHOW MORE
Loading...
Loading...