‘എന്നെയൊന്ന് കൊന്നു തരാമോ..?’; ഭിന്നശേഷിയുള്ള മകൻ അമ്മയോട്; നോവ് വിഡിയോ

boy-crying-video
SHARE

‘എന്നെയൊന്ന് കൊന്നു തരാമോ?, ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ ലോകം മുഴുവൻ തേങ്ങുകയാണ് ഇവൻ അനുഭവിച്ച അപമാനമോർത്ത്. അമ്മയ്ക്ക് മുന്നിൽ ഏങ്ങിക്കരഞ്ഞ് കൊണ്ടാണ് ഇൗ ഒൻപതുവയസുകാരന്റ വാക്കുകൾ. ഉയരം കുറവായതിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ അപമാനിച്ചതിനെ പറ്റിയാണ് ഇൗ അമ്മയും മകനും ലോകത്തോട് സങ്കടപ്പെടുന്നത്. ഓസ്ട്രേലിയയിൽ നിന്നുള്ള ഇൗ വിഡിയോ കാണുന്നവരുടെ ഹൃദയം മുറിക്കുന്നതാണ്. 

മകനെ സ്കൂളിൽ നിന്നും വിളിക്കാൻ ചെന്നപ്പോഴാണ് കൂട്ടുകാർ അവനെ കളിയാക്കുന്നത് കാണുന്നത്.  ഉയരം കുറവായതിന്റെ പേരിൽ നിരന്തരം പരിഹാസത്തിന് ഇരയാവുകയായിരുന്നു കുട്ടി. അമ്മയെ കണ്ടതും അവൻ കരഞ്ഞുകൊണ്ട് ഓടി കാറിൽ കയറി. പിന്നീട് അമ്മയോട് ഇൗ അപമാനങ്ങളും സങ്കടങ്ങളും തുറന്നു പറഞ്ഞ് അവൻ പൊട്ടിക്കരഞ്ഞു. 

ഇൗ കണ്ണീർ ഫെയ്സ്ബുക്ക് ലൈവിലൂടെ അമ്മ പങ്കുവച്ചു. പരിഹാസവും അധിക്ഷേപങ്ങളും കുട്ടികൾക്ക് എത്രവലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഇൗ വിഡിയോ തെളിയിക്കുന്നു. വിഡിയോ വൈറലായതോടെ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഇൗ അമ്മക്കും മകനും പിന്തുണ ഏറുകയാണ്.

MORE IN WORLD
SHOW MORE
Loading...
Loading...