പാമ്പുകൾ കൂട്ടമായി ഇണചേർന്നു; യുഎസിൽ പാർക്ക് താൽക്കാലികമായി അടച്ചു; അസാധാരണം

snake-park
SHARE

പ്രണയദിനം ആഘോഷിക്കാൻ അമേരിക്കൻ ജനത ഒരുങ്ങുന്നതിന് ഒരു ദിവസം മുൻപു പാമ്പുകൾ കൂട്ടമായി പ്രണയദിനം ആഘോഷിക്കുവാൻ ഒരുങ്ങിയത് ലേക്ക്‌ലാന്റ് സിറ്റി പബ്ലിക് പാർക്കിൽ. തുടർന്ന് പാർക്ക് ഭാഗികമായി അടച്ചിടുവാൻ അധികൃതർ നിർബന്ധിതരായി. ഫെബ്രുവരി 13 വ്യാഴാഴ്ചയായിരുന്നു സംഭവം. ലേക്ക്‌ലാന്റ് സിറ്റിയിലെ ലേക്ക് ഹോളിങ്ങ്സ് വർത്തിൽ നിന്നും ഒരു കൂട്ടം പാമ്പുകൾ ലേക്ക്‌ലാന്റ് പാർക്കിൽ ഒത്തു ചേർന്ന് ഇണചേരൽ ആരംഭിച്ചു.

അസാധാരണമായ സംഭവം ശ്രദ്ധയിൽപെട്ടതോടെ പാർക്ക് അധികൃതർ അപകടം സൂചിപ്പിക്കുന്ന റിബ്ബണുകൾ പാമ്പുകൾക്ക് ചുറ്റും മറച്ച് പൊതുജനങ്ങളെ അവിടെ നിന്നും അകറ്റി നിർത്തി. ആദ്യം അധികൃതർ ഭയപ്പെട്ടതു ഈ പാമ്പുകൾ വിഷമുള്ളവയാണെന്നായിരുന്നു. പിന്നീടുള്ള അന്വേഷണത്തിൽ ഇവ വിഷമുള്ളവയല്ലെന്ന് കണ്ടെത്തിയെങ്കിലും ഇവയെ ഇണ ചേരൽ സമയത്ത് ശല്യപ്പെടുത്തുന്നതു കൂടുതൽ പ്രകോപനം സൃഷ്ടിക്കുമെന്നതിനാൽ പാർക്കിനു സമീപം പൊതുജനങ്ങൾ പ്രവേശിക്കുന്നത് തടയുകയായിരുന്നു. ഇതു വർഷത്തിലൊരിക്കൽ ആവർത്തിക്കുന്നതാണെന്നു പാർക്ക് അധികൃതർ പറഞ്ഞു.

പാർക്കിന്റെ പ്രവർത്തനം തൽക്കാലം നിർത്തിവച്ചെങ്കിലും അസാധാരണ സംഭവം വീക്ഷിക്കുന്നതിനു നിരവധി ആളുകൾ അവിടെ നേരത്തെ തന്നെ എത്തിചേർന്നിരുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...