'എന്നോട് ദൈവത്തിന്റെ കരുണ'; അഫ്രീദിക്ക് അഞ്ചാമതും പെൺകുഞ്ഞ്; സന്തോഷം

shahid-afridi
SHARE

അഞ്ചാമതും പെൺകുഞ്ഞിന്റെ പിതാവായതിൽ സന്തോഷം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.‘ദൈവം എന്നോടു കരുണയുള്ളവനാണ്. എല്ലായിപ്പോഴും അനുഗ്രഹമുള്ളവനുമാണ്. 4 സുന്ദരികളായ പെൺമക്കളെ ദൈവം എനിക്കു നൽകി. ഇപ്പോൾ ഇതാ അഞ്ചാമത് ഒരുവളെയും.‍ സന്തോഷം പങ്കുവച്ച് പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററിൽ കുറിച്ചതാണിത്. ‍അക്സ, അൻഷ, അജ്‌‌വ, അസ്മര എന്നിവരാണ് അഫ്രീദിയുടെ നാലുപെൺകുട്ടികൾ. അഞ്ചാമത്തെ മകൾക്കായി ‘A’യിൽ തുടങ്ങുന്ന പേര് നിർദേശിക്കാനും താരം ആരാധകരോട് ആവശ്യപ്പെട്ടു. 

അഫ്രീദി പോസ്റ്റിട്ടതിനു പിന്നാലെ തന്നെ ആരാധകരും മുൻസഹതാരങ്ങളും സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹങ്ങളുമായി എത്തി. 20 വർഷത്തോളം പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഭാഗമായിരുന്ന അഫ്രീദി 27 ടെസ്റ്റുകളിൽ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 398 രാജ്യാന്തര ഏകദിന മത്സരങ്ങളിലും 99 ട്വന്റി20 മത്സരങ്ങളിലും കളിച്ചു.

MORE IN WORLD
SHOW MORE
Loading...
Loading...