കൊറോണ വൈറസ്; സ്മാർട്ട് ഫോൺ നിർമാണം കടുത്ത പ്രതിസന്ധിയിൽ

mobile
SHARE

കൊറോണ വൈറസ് ബാധ പടര്‍ന്നതോടെ ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണം കടുത്ത പ്രതിസന്ധിയിലേക്ക്. ചൈനയില്‍ നിന്നും ഫോണിന്‍റെ നിര്‍മാണ ഘടകങ്ങളുടെ ഇറക്കുമതി മുടങ്ങിയതാണ് കാരണം.എ.സി, വാഷിങ് മെഷിന്‍ എന്നിവയുടെ ഉല്‍പാദനവും തടസ്സപ്പെടാന്‍ സാധ്യതയുണ്ട് 

ചൈന കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവുമധികം സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നത് ഇന്ത്യയിലാണ്. പക്ഷെ ഫോണുകളുടെ ഭൂരിഭാഗം നിര്‍മാണ ഘടങ്ങളും ചൈനയില്‍ നിന്ന് നിന്നാണ് കൊണ്ടുവരുന്നത്. കൊറോണ വൈറസ് പടര്‍ന്നതോടെ ഫോണുകളുടെ ബാറ്ററി, ഡിസ്പ്ലേ, ക്യാമറ , സര്‍ക്യൂട്ട് ബോഡുകള്‍ എന്നിവയുടെ ഇറക്കുമതി മുടങ്ങി. ഇതോടെ രാജ്യത്തെ സ്മാര്‍ട്ട്ഫോണ്‍  നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.ഫോണുകളുടെ ശരാശരി 60 ശതമാനം ഭാഗങ്ങള്‍ മാത്രമാണ് പ്രാദേശികമായി സംഭരിക്കുന്നത്.  ആപ്പിള്‍, സാംസങ്, വണ്‍ പ്ലസ്, എന്നിവയുടെ നിര്‍മാണ കേന്ദ്രങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവസാന ആശ്രയെമന്ന നിലയ്ക്ക് ദക്ഷിണ കൊറിയ, വിയറ്റ്നാം, തയ്‍വാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാമെങ്കിലും അതിനനുസരിച്ച് സോഫ്റ്റ്‍വെയറിലും മറ്റും മാറ്റം വരുത്തേണ്ടി വരുന്നത്കന്പനികളുടെ പ്രവര്‍ത്തന ചെലവ് കൂട്ടും.

പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ അസ്യൂസ് അടുത്തിടെ പ്രഖ്യാപിച്ച പുതിയ മോഡലുകള്‍ വിപണിയിലെത്താന്‍ കാലതാമസമുണ്ടാകുമെന്ന് അറിിയിച്ചു. ടെലിവിഷനുകളുടെ നിര്‍മാണ ഘടകങ്ങള്‍, എസികളുടെ കംപ്രസറുകള്‍, വാഷിങ് മെഷിനുകളുടെ മോട്ടോറുകള്‍ എന്നിവയെല്ലാം ചൈനയില്‍ നിന്നാണ് എത്തിക്കുന്നത്. ഇവയുടെ ഇറക്കുമതി മുടങ്ങിയത് ഗാര്‍ഹികോപകരണ നിര്‍മാണമേഖലയേയും ബാധിക്കുന്നുണ്ട്.

MORE IN WORLD
SHOW MORE
Loading...
Loading...