അടച്ചിട്ട മുറികളിൽ ജനം; പ്രേതാലയം പോലെ ഒറ്റപ്പെട്ട് ചൈനയിലെ നഗരങ്ങൾ

corona-china-05
SHARE

കൊറോണ വൈറസ് ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാൻ നഗരം ഇന്നാകെ ഒറ്റപ്പെട്ട നിലയിലാണ്. ആളനക്കമില്ലാതെ പ്രേതാലയം പോലെയാണ് വുഹാനും സമീപ നഗരങ്ങളുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. വൈറസ് ഭീതിയിൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയാണ് ദശലക്ഷക്കണക്കിനാളുകൾ. 

ജീവിതം മാറിമറിഞ്ഞ ചൈനീസ് സ്വദേശികൾക്ക് ആശ്വസമാകുകയാണ് ടെക് കമ്പനികൾ. ഇന്റർനെറ്റിലൂടെ ഒത്തുചേരുന്ന ചൈനാക്കാർ ഇപ്പോൾ എല്ലാ ആവശ്യങ്ങൾക്കും ആശ്രയിക്കുന്നത് ഓൺലൈൻ സംവിധാനങ്ങളെയാണ്. 

കോൺടാക്ട്‌ലെസ് ഡെലിവറി (പരസ്പരം സ്പർശിക്കാതെയുള്ള ഡെലിവറി) യാണ് ഭക്ഷമത്തിനായി ചൈനാക്കാർ ആശ്രയിക്കുന്നത്. ഓൺലൈനിലൂടെ പണമടച്ച് ഭക്ഷണം ഓർഡർ ചെയ്താൽ ഇരുകൂട്ടർക്കും സമ്മതമായ സ്ഥലത്ത് അത് വെച്ചിട്ടുപോകും. കെഎഫ്സിയും പീറ്റ്സാ ഹട്ടും ഉൾപ്പെടെയുള്ള കമ്പനികൾ ഈ ഡെലിവറി സംവിധാനം ഏറ്റെടുത്തുകഴിഞ്ഞു. 

പ്രൈമറി, സെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്നവർക്കായി ഓൺലൈൻ ക്ലാസുകൾ ഒരുക്കുന്നുണ്ട് ചൈനീസ് വിഡിയോ വെബ്‌സൈറ്റായ യൂകു. മറ്റ് ഓൺലൈൻ കമ്പനികളും ഓൺലൈനായി ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓൺലൈൻ ജിം ക്ലാസുകളും സജീവം. 

റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായി വെർച്വൽ റിയാലിറ്റിയെയാണ് ആശ്രയിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ക്ലാസിഫൈഡ് സേവനങ്ങളിലൊന്നായ 50.കോം വിആര്‍, വിഡിയോ സ്ട്രീമിങ് എന്നിവയിലൂടെ വില്‍ക്കലുകാര്‍ക്കും വാങ്ങലുകാര്‍ക്കും സഹായം നല്‍കുന്നു.

MORE IN WORLD
SHOW MORE
Loading...
Loading...