മാര്‍പാപ്പമാരായി ഓസ്കറിനായി പോരാട്ടം; ഭാവങ്ങളുടെ ഉജ്വലനേരങ്ങള്‍

twopopes-06
SHARE

ഓസ്കര്‍ ചരിത്രത്തില്‍ ആദ്യമായാണ് മാര്‍പാപ്പയായി വേഷമിട്ട നടന്‍മാര്‍ക്ക് ഓസ്കര്‍ നാമനിര്‍ദേശം ലഭിക്കുന്നത്. ടു പോപ്സ് എന്ന നെറ്റ്ഫ്ലിക്സ് ചിത്രത്തിലെ അഭിനയത്തിന് സര്‍ ആന്തണി ഹോപ്കിന്‍സും  ജോനഥന്‍ പ്രൈസുമാണ് മികച്ച സഹനടനും നടനുമാകാന്‍ മല്‍സരിക്കുന്നത്.    

ഒരേ ദൈവത്തില്‍ വിശ്വസിക്കുന്ന, ഒരേ മതത്തെ നയിക്കുന്ന, എന്നാല്‍ വ്യത്യസ്ഥ ജീവിതകാഴ്ചപ്പാടുകളുള്ള രണ്ട് മാര്‍പാപ്പാമാര്‍ തമ്മിലുള്ള സംഭാഷണമാണ്  ടു പോപ്സ് എന്ന നെറ്റ്ഫ്ലിക്സ് ചിത്രം. സമകാലിക രാഷ്്ട്രീയം, കുടിയേറ്റം, സ്വവര്‍ഗവിവാഹം, എന്നിവയെല്ലാം തര്‍ക്കവിഷയങ്ങളാകുമ്പോള്‍ ടു പോപ്സ് ഒരു കവിത പോലെ ആസ്വദിക്കാം . 

ബെനഡിക്സ് പതിനാറാമന്‍ മാര്‍പാപ്പയായി സര്‍ ആന്തണി ഹോപ്കിന്‍സും ഫ്രാന്‍സിസ് മാര്‍പാപ്പയായി ജോനഥന്‍ പ്രൈസും സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ചിരിക്കുന്നു. 23 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സര്‍ ആന്റണി ഹോപ്കിന്‍സിനെ തേടി മറ്റൊരു നാമനിര്‍ദേശമെത്തുന്നത്. ജോനഥന്‍ പ്രൈസിന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായുള്ള അസാമാന്യ രൂപസാദ്യശ്യവും സിനിമയ്ക്ക് മുതല്‍കൂട്ടാകുന്നു.   

ബ്രസീലിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ മെരേല്ലിസാണ് ചിത്രമൊരുക്കിയിരിക്കുന്നത്. രണ്ടുമാര്‍പാപ്പാമാരുടെ പ്രസംഗങ്ങളും പുസ്കതകങ്ങളും ആസ്പദമാക്കിയാണ് സിനിമ . യഥാര്‍ഥ ജീവിതത്തില്‍ വെറും മൂന്നുതവണമാത്രം നേരില്‍ കണ്ടിട്ടുള്ളവര്‍ തമ്മിലുള്ള സംഭാഷണം സിനിമയാക്കുകയായിരുന്നു വലിയ വെല്ലുവിളി 

സിനിമ അവസാനിക്കുമ്പോള്‍ കാഴ്ചപ്പാടിലെ വൈവിധ്യം സൗഹൃദത്തിന് വഴിമാറുന്നു . അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയും ജര്‍മന്‍കാരനായ ബനഡിക്്റ്റ് പതിനാറാമന്‍ മാര്‍പ്പായയും ജര്‍മനി – അര്‍ജന്റീന ലോകകപ്പ് ഫൈനല്‍ മല്‍സരം ഒരുമിച്ചിരുന്നത് കാണുന്ന രംഗത്തോടെയാണ്  സിനിമയ്ക്ക് അവസാനമാകുന്നത്.

MORE IN WORLD
SHOW MORE
Loading...
Loading...