കൊറോണ ബാധിച്ച് അച്ഛന്‍ ഏകാന്ത വാസത്തില്‍; ഒറ്റപ്പെട്ട മകന്‍ മരിച്ച നിലയില്‍

chinadeath
SHARE

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അച്ഛന് ഏകാന്തവാസം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ ശാരീരിക വൈകല്യമുള്ള മകന്‍ മരിച്ചു. ചൈനയിലെ ഹുബെയ് പ്രവിശ്യയിലാണ് സംഭവം. 

പനിയെത്തുടര്‍ന്ന് ജനുവരി 22നാണ് യാന്‍ സിയോവന് അധികൃതര്‍ ഏകാന്തവാസം നിര്‍ദേശിച്ചത്. സിയോവന് കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു.   ഏകമകന്‍ യാന്‍ ചെങ്ങ് സെറിബ്രല്‍ പാള്‍സിയെത്തുടര്‍ന്ന് വീല്‍ ചെയറിലായിരുന്നു. ചെങ്ങ് പോയതോടെ പതിനേഴുകാരനായ മകന്‍ വീട്ടില്‍ ഒറ്റപ്പെട്ടു. സംസാരിക്കാനോ ഒറ്റക്കെഴുന്നേറ്റ് നടക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു മകന്‍. 

ആശുപത്രിയിലേക്ക് പോകുംമുന്‍പ് മകനുവേണ്ടി സഹായം അഭ്യര്‍ഥിച്ച് സിയോവന്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ബന്ധുക്കളെയും പ്രാദേശികനേതാക്കളെയും വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആരും ചെങ്ങിനെ സഹായിക്കാന്‍ തയ്യാറായില്ലെന്നാണ് പരാതി. ജനുവരി 29നാണ് ചെങ്ങിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തിന് പിന്നാലെ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി. പിന്നാലെ ഹുബെയ് മേയറെ പുറത്താക്കി.

MORE IN WORLD
SHOW MORE
Loading...
Loading...