150 യാത്രക്കാർ; റൺവേയിൽ നിന്നും തെന്നി വിമാനം തെരുവിലിറങ്ങി; അദ്ഭുതരക്ഷ; വിഡിയോ

flight-road-iran
SHARE

നിറയെ യാത്രക്കാരുമായി പറന്നിറങ്ങിയ വിമാനം റൺവേയിൽ നിന്ന് തെന്നി നീങ്ങി തൊട്ടടുത്തുള്ള തെരുവിലെത്തി. ഇറാനിലെ മസാന്തരാൻ പ്രവിശ്യയിലെ റംസർ വിമാനത്താവളത്തിലാണ് സംഭവം. ലാൻഡിങ്ങിനിടെ റൺവേയിൽ നിന്ന് തെന്നി നീങ്ങിയതാണ് ജനവാസക്രേന്ദ്രത്തിലേക്ക് ഇടിച്ചുകയറാനുണ്ടായ കാരണം. വിമാനത്തിൽ 150 യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവരെല്ലാം സുരക്ഷിതമാണെന്നുമാണ് വാർത്തകൾ. ആർക്കും ഗുരുതര പരിക്കുകളില്ല, സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിച്ചുണ്ട്. 

ഇറാനിയൻ വിമാനകമ്പനിയായ കാസ്പിയൻ എയർലൈൻസിനെ മക്ഡൊണാൾഡ് ഡഗ്ലസ് വിമാനമാണ് അപകടത്തിൽ പെട്ടത്. ഇറാനിലെ മസാന്തരാൻ പ്രവിശ്യയിലെ രാജ്യാന്തര വിമാനത്താവളമായ റംസർ സമീപമുള്ള തെരുവിലെ റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വിമാനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ‌

MORE IN WORLD
SHOW MORE
Loading...
Loading...